മലയാളത്തിന്റെ യുവ സൂപ്പർ താരം നിവിൻ പോളിയെ ഒരു കോമഡി ചിത്രത്തിൽ കണ്ടിട്ട് നാളേറെയായി. മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും രസകരമായി കോമഡി ചെയ്യുന്ന നിവിൻ എന്ന നടനെ അത്തരം ചിത്രങ്ങളിൽ കാണാത്തത് ആരാധകരേയും പ്രേക്ഷകരേയും നിരാശരാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരമൊരു കമ്പ്ലീറ്റ് ഫാമിലി കോമഡി ആക്ഷൻ എന്റെർറ്റൈനെറുമായി പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുകയാണ് നിവിനും സംഘവും. ഹനീഫ് അദനി രചിച്ചു സംവിധാനം ചെയ്ത കോമഡി ഹെയ്‌സ്റ്റ് ത്രില്ലർ രാമചന്ദ്ര ബോസ് ആൻഡ് കോ, ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, തമാശയും ത്രില്ലും ആക്ഷനുമൊക്കെ കോർത്തിണക്കിയ ഒരു ഫൺ റൈഡ് ആയിരിക്കുമെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ, ഇതിലെ ഒരു ഗാനം എന്നിവ നമ്മുക്ക് നൽകുന്നത്.
ഓഗസ്റ്റ് 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ആരംഭിച്ചു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം കൂടെ റീലിസിന് മുന്നേ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. ഏതായാലും ചിരിവഴിയിലേക്ക് തിരിച്ചു വരുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, മമിതാ ബൈജു, ആർഷ ചാന്ദ്നി ബൈജു, വിജിലേഷ്, ശ്രീനാഥ് ബാബു, ഗണപതി തുടങ്ങി ഒരു വലിയ താരനിരയണിനിരക്കുന്ന ഈ ചിത്രം നിർമ്മിച്ചത്, പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.