യുവ താരം നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിനാണ് എത്തുന്നത്. ഇതിനോടകം വലിയ ഹൈപ്പാണ് ഈ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങൾ എന്നിവയെല്ലാം സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. അതോടൊപ്പം രണ്ട് ദിവസം മുൻപ് നടന്ന ഇതിന്റെ ഓഡിയോ ലോഞ്ചും ഹിറ്റായി മാറിയിരുന്നു. പടവെട്ട് ടീമിനോടൊപ്പം തൈക്കൂടം ബ്രിഡ്ജ് ബാൻഡും കൂടി ചേർന്ന് നടത്തിയ കലാവിരുന്ന് തിരുവനന്തപുരത്താണ് നടന്നത്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അതിശക്തമായ ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മുക്ക് നൽകിയത്. ഒരു സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്നു. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി നിവിൻ പോളി വലിയ ഫിസിക്കൽ മേക്കോവറാണ് നടത്തിയത്. ഗോവിന്ദ് വസന്തയാണ് പടവെട്ടിനു വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കിയത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്‌ത പടവെട്ട് എഡിറ്റ് ചെയ്തിരിക്കുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ആഗോള റിലീസായാണ് ഒക്ടോബർ 21 ന് പടവെട്ട് റിലീസ് ചെയ്യുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.