ഏറെ നാളായി മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന നിവിൻ പോളി ചിത്രങ്ങളിലൊന്നായ പടവെട്ട് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം, യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണവും, നിരൂപക പ്രശംസയും നേടിയ ഈ ചിത്രം പതിയ തുടങ്ങി, ഇപ്പോൾ മികച്ച ജനപിന്തുണയാണ് നേടുന്നത്. മണ്ണിന്റെ രാഷ്ട്രീയം പറയുന്ന ചിത്രം, സാമൂഹിക പ്രസക്തമായ ഒട്ടേറെ വിഷയങ്ങളെ തൊട്ട് കൊണ്ടാണ് കഥ പറയുന്നത്. അതിനൊപ്പം തന്നെ പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന മാസ്സ് കഥാപാത്രങ്ങളും മാസ്സ് രംഗങ്ങളുമുണ്ട് ഈ ചിത്രത്തിൽ. വളരെ റിയലിസ്റ്റിക് ആയി ഒരുക്കിയപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രമാണ് പടവെട്ട്.
https://www.facebook.com/NivinPauly/videos/628678385419465
കോറോത് രവി എന്ന കഥാപാത്രമായി നിവിൻ പോളിയും, കുയ്യാലി ആയി ഷമ്മി തിലകനും നടത്തിയ പ്രകടനമാണ് ഈ ചിത്രത്തിനെ ഹൈലൈറ്റ്. ഇവരുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളുടെ ലിസ്റ്റിലാണ് ഇതിലെ പ്രകടനത്തിന്റെ സ്ഥാനം. ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ഈ ചിത്രത്തിന് നൽകുന്ന ശ്കതി വളരെ വലുതാണ്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രത്തിൽ രമ്യ സുരേഷ്, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ്, ജാഫർ ഇടുക്കി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിലും മുന്നേറി വരുന്ന പടവെട്ട് മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതാണ് തീയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.