നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ നിവിൻ പോളി ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ രണ്ടു ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണെന്നു മാത്രമല്ല, ഈ ചിത്രത്തിന്മേലുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമുയർത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്തുകയാണ് പടവെട്ട് ടീം. നാളെ വൈകുന്നേരമാണ് പടവെട്ടിന്റെ ഗംഭീരമായ ഓഡിയോ ലോഞ്ച് നടക്കുക. തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടക്കുന്ന ഓഡിയോ ലോഞ്ചിൽ കേരളത്തിലെ സൂപ്പർഹിറ്റ് സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജ് ടീമിന്റെ സംഗീത വിരുന്നുമുണ്ടാകും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കെടുക്കുന്ന ഈ ചടങ്ങോടെ പടവെട്ടിന്റെ ഹൈപ്പ് വലിയ രീതിയിൽ ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
തൈക്കുടം ബ്രിഡ്ജിന്റെ കൂടെ ഭാഗമായ ഗോവിന്ദ് വസന്തയാണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് അദിതി ബാലനാണ്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അദിതി. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ട ഈ ചിത്രം സോഷ്യൽ പൊളിറ്റിക്കൽ മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും എന്ന ഫീലാണ് ഇതിന്റെ ട്രൈലെർ തന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷെഫീഖ് മുഹമ്മദ് അലിയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.