[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആൾമാറാട്ടത്തിന്റെ രാജാവാണയാൾ; വരുന്നത് ത്രസിപ്പിക്കുന്ന സ്പൈ ത്രില്ലർ; കാർത്തിയുടെ സർദാർ ട്രൈലെർ കാണാം

തമിഴ് യുവ താരം കാർത്തിയുടെ കരിയറിലെ ഏറ്റവും മുതലുമുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ് സർദാർ. ഈ വരുന്ന ഒക്ടോബർ ഇരുപത്തിയൊന്നിന് ദീപാവലി റിലീസായി എത്തുന്ന സർദാറിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്ത് വന്നു. ഒരു വമ്പൻ മാസ്സ് സ്പൈ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പുകളിൽ രണ്ട് കഥാപാത്രങ്ങൾക്കാണ് കാർത്തി ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത് എന്നാണ് ട്രൈലെർ നൽകുന്ന സൂചന. രണ്ടും രണ്ട് കഥാപാത്രം ആണോ ഒരേ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പുകൾ മാത്രമാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ കാർത്തി ആരാധകർ. ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രമാണ് അതിലൊരെണ്ണം. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാർത്തിയുടെ കഥാപാത്രം നടത്തുന്ന വേഷപ്പകർച്ചകൾ ട്രെയിലറിന്റെ ഹൈലറ്റായി മാറിയിട്ടുണ്ട്. പിഎസ് മിത്രന്‍ ആണ് സർദാർ സംവിധാനം ചെയ്തിരിക്കുന്നത്.

റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സർദാറിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവർ നായികാ വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്‍മണ്‍ കുമാറാണ് സർദാർ നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.