ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറിയ ഹനീഫ് അദനി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ മിഖായേലിന്റെ ഷൂട്ടിംഗ് ഇന്ന് അവസാനിച്ചു. യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഈ ത്രില്ലെർ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മഞ്ജിമ മോഹൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി അവസാനം റിലീസ് ചെയ്യാൻ ആണ് പ്ലാൻ. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന അരുൺ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി ഒരു ബോക്സ് ഓഫീസ് പോരാട്ടത്തിന് ആണ് മിഖായേൽ ഒരുങ്ങുന്നത് എന്നാണ് സൂചന.
സംവിധായകനായ ഹനീഫ് അദനി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം അബ്രഹാമിന്റെ സന്തതികൾ എന്ന മമ്മൂട്ടി- ഷാജി പാടൂർ ചിത്രത്തിന്റെ തിരക്കഥയും ഹനീഫ് അദനി രചിച്ചിരുന്നു. അദ്ദേഹം ഇനി രചിക്കുന്നതും ഒരു മമ്മൂട്ടി ചിത്രം ആണ്. വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന അമീർ എന്ന മാസ്സ് ചിത്രത്തിനാണ് ഹനീഫ് അദനി ഇനി രചന നിർവഹിക്കാൻ പോകുന്നത്. നിവിൻ പോളി മിഖായേൽ പൂർത്തിയാക്കി കഴിഞ്ഞു ധ്യാൻ ശ്രീനിവാസന്റെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം പൂർത്തിയാക്കും. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തൊൻ എന്ന ചിത്രവും നിവിൻ പോളി പൂർത്തിയാക്കിയ ചിത്രമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ വിജയം നൽകിയ ആത്മ വിശ്വാസത്തിൽ ആണ് നിവിൻ. തമിഴിലും ഒരു ചിത്രം നിവിൻ പോളിയെ കാത്തിരിക്കുന്നുണ്ട് എന്നാണ് സൂചന.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.