മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മാമാങ്കം നാളെ വേൾഡ് വൈഡ് റിലീസ് ആയി എത്തുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ മാമാങ്കം 55 കോടി രൂപ മുതൽ മുടക്കിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ലോക രാജ്യങ്ങളിൽ നാളെയും മറ്റന്നാളും ആയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം പ്രദർശനത്തിന് എത്തുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആശംസകളുമായി നേരത്തെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എത്തിയിരുന്നു. ഇപ്പോഴിതാ യുവ താരം നിവിൻ പോളിയും മാമാങ്കത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്.
മമ്മൂട്ടി ആരാധകരെ പോലെ തന്നെ താനും ഈ ചിത്രം ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് എന്നും ഒരു മലയാള ചിത്രം ലോകമെമ്പാടും ഇത്ര വലിയ റിലീസ് ആയി എത്തുന്നതിൽ അഭിമാനം ഉണ്ടെന്നും നിവിൻ പോളി പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, സംവിധായകൻ എം പദ്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർക്കും നിവിൻ പോളി ആശംസകൾ നേർന്നു. പ്രാചി ടെഹ്‌ലാൻ, അനു സിതാര എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനും ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും ആണ്. വമ്പൻ കട്ട് ഔട്ടുകളും ഡി ജെ നൈറ്റുമൊക്കെയായി വലിയ ആഘോഷ പരിപാടികൾ ആണ് മമ്മൂട്ടി ഫാൻസ് ഈ ചിത്രത്തെ വരവേൽക്കാൻ ആയി ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയം ആയി ഈ ചിത്രം മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.