റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണി ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പടയോട്ടം തുടരുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയി എത്തിയ ഈ ചിത്രത്തിൽ നിവിൻ പോളി, മോഹൻലാൽ, സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ് തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. എല്ലാവരും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ ആണ് കൊച്ചുണ്ണി ആയുള്ള നിവിൻ പോളിയുടെയും ഇത്തിക്കര പക്കി ആയുള്ള മോഹൻ ക്ലൈമാക്സ്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ പ്രതിഭ നമ്മുക്ക് മനസ്സിലാക്കി തന്ന ഈ ക്ലൈമാക്സിൽ നിവിൻ പോളി നടത്തിയ സംഘട്ടനം ഏവരുടെയും മനസ്സ് കീഴടക്കി കഴിഞ്ഞു.
അസാമാന്യ മെയ്‌വഴക്കവുമായി കളരിയടവുകൾ പുറത്തെടുത്തു കൊണ്ട് നിവിൻ പോളി നടത്തിയ സംഘട്ടനം ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിന്റെ ആകാശത്തു എത്തിച്ചു എന്ന് പറയാം. അത്ര ഗംഭീരമായിരുന്നു ക്ലൈമാക്സിലെ നിവിൻ പോളിയുടെ പ്രകടനം. കായംകുളം കൊച്ചുണ്ണി എന്ന കള്ളനായി നിവിൻ തിരശീലയിൽ ജീവിക്കുകയായിരുന്നു. ഈ ചിത്രത്തിനായി കളരിയടവുകൾ പഠിച്ച നിവിൻ പോളി അതിനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചത് ഇതിലെ ക്ലൈമാക്സ് ഫൈറ്റിൽ ആണ്. അലൻ അമീൻ, രാജശേഖർ എന്നിവർ ചേർന്ന് ഒരുക്കിയ ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ആദ്യാവസാനം പ്രേക്ഷകരെ കിടിലം കൊള്ളിച്ചിട്ടുണ്ട്.
മികച്ച ഗാനങ്ങളും, പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുമെല്ലാം ചേർന്നപ്പോൾ റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ടീം ഒരുക്കിയ ഈ ചിത്രം അക്ഷരാർഥത്തിൽ ഒരു ദൃശ്യ വിസ്മയമായി മാറി. നിവിൻ പോളി എന്ന നടന്റേയും താരത്തിന്റേയും കരിയർ ബെസ്റ്റ് എന്ന് തന്നെ കൊച്ചുണ്ണിയെ
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.