[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഞെട്ടിക്കുന്ന ആദ്യ ദിന കളക്ഷനുമായി കായംകുളം കൊച്ചുണ്ണി….!!

ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ആദ്യ ദിനം ഏറ്റവും കൂടുതൽ ഷോസ് കേരളത്തിൽ കളിച്ച സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഈ ചിത്രം 94 മിഡ്‌നെറ് എക്സ്ട്രാ ഷോകൾ ഉൾപ്പെടെ 1600 നു മുകളിൽ ഷോകൾ ആണ് ഇന്നലെ കേരളത്തിൽ നടത്തിയത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു മലയാള ചിത്രം നേടുന്ന ആദ്യ ദിന കളക്ഷൻ റെക്കോർഡ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കി കഴിഞ്ഞു. ഒഫീഷ്യൽ കളക്ഷൻ പുറത്തു വിട്ടിട്ടില്ല എങ്കിലും ട്രേഡ് അനലിസ്റ്റുകൾ കണക്കു കൂട്ടുന്നത് ഏകദേശം അഞ്ചര കോടിയോളം രൂപ ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് നേടിയിട്ടുണ്ട് എന്നാണ്.

ആറു കോടി രൂപയ്ക്കു മുകളിൽ ആയിരുന്നു ബാഹുബലി 2 നേടിയ ആദ്യ ദിന കളക്ഷൻ. മോഹൻലാൽ- നിവിൻ പോളി കൂട്ടുകെട്ടാണ് ഇത്ര വലിയ ഒരു ഓപ്പണിങ് കായംകുളം കൊച്ചുണ്ണിക്ക്‌ നേടിക്കൊടുത്തത്. കായംകുളം കൊച്ചുണ്ണി ആയി നിവിനും ഇത്തിക്കര പക്കി ആയി മോഹൻലാലും ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ തങ്ങൾ എന്ന കളരിയാശാൻ ആയെത്തിയ ബാബു ആന്റണിയും കേശവൻ ആയെത്തിയ സണ്ണി വെയ്‌നും മികച്ച പ്രകടനം കാഴ്ച വെച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്. ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന കായംകുളം കൊച്ചുണ്ണിയിലെ നായികാ വേഷം ചെയ്തത് പ്രിയ ആനന്ദ് ആണ് . കുടുംബ പ്രേക്ഷകർ അടക്കം എല്ലാത്തരം പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്കാണ് ഈ ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.