നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യത്തെ റിലീസ് ആയിരുന്നു ശ്യാമ പ്രസാദ് ഒരുക്കിയ ഹേ ജൂഡ് എന്ന ചിത്രം. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തിലൂടെ നമ്മൾ കണ്ടത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ഈ ചിത്രം സാവധാനം ആണ് ബോക്സ് ഓഫീസിൽ തുടങ്ങിയതെങ്കിലും ഇപ്പോൾ അമ്പതു ദിവസങ്ങൾ പിന്നിട്ടു മികച്ച വിജയമാണ് നേടിയെടുക്കുന്നത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പ്രണവ് മോഹൻലാൽ ചിത്രം ആദിക്കും കുഞ്ചാക്കോ ബോബൻ ചിത്രമായ ശിക്കാരി ശംഭുവിനും ശേഷം കേരളത്തിൽ ഈ വർഷം അമ്പതു ദിവസം റിലീസിംഗ് സ്റ്റേഷനുകളിൽ പിന്നിടുന്ന ചിത്രമാണ് ഹേ ജൂഡ്. കൊച്ചിൻ മൾട്ടിപ്ളെക്സുകളിൽ അടക്കം ഇപ്പോഴും ഹേ ജൂഡ് പ്രദർശനം തുടരുന്നുണ്ട്.
പ്രശസ്ത തമിഴ് നടി തൃഷ ആദ്യമായി മലയാളത്തിൽ എത്തിയത് ഈ ചിത്രത്തിലൂടെയാണ്. കേരളത്തിൽ മാത്രമല്ല ചെന്നൈയിലും ഈ ചിത്രം അമ്പതു ദിവസം തികച്ചു മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. പ്രേമത്തിന്റെ വമ്പൻ വിജയത്തോടെ തമിഴ് നാട്ടിൽ മികച്ച മാർക്കറ്റ് നേടിയ നിവിൻ പോളിയുടെയും അതുപോലെ തൃഷയുടെയും സാന്നിധ്യം ഈ ചിത്രത്തെ അവിടെയും വിജയമാക്കി മാറ്റി എന്ന് പറയാം.
നിവിൻ പോളിയുടെ തുടർച്ചയായ നാലാമത്തെ ചിത്രമാണ് ഇപ്പോൾ ചെന്നൈയിൽ അമ്പതു ദിവസം പിന്നിടുന്നത്. ഈ അപൂർവ നേട്ടവും ഹേ ജൂഡിലൂടെ നിവിൻ നേടിയെടുത്തു. ഒട്ടേറെ അംഗീകാരങ്ങൾ ജൂഡ് എന്ന കഥാപാത്രം നിവിന് നേടി കൊടുക്കും എന്നുറപ്പാണ്.
അമ്പലക്കര ഗ്ലോബൽ ഫിലിമ്സിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, വിജയ് മേനോൻ, നീന കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. സംഗീതവും ഹാസ്യവും കുടുംബ ബന്ധങ്ങളും നിറഞ്ഞ ഒരു വ്യത്യസ്ത ശ്യാമ പ്രസാദ് ചിത്രം എന്ന് ഹേ ജൂഡിനെ നമ്മുക്ക് വിശേഷിപ്പിക്കാം. റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിൽ ആണ് നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.