റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാണ്ഡ വിജയം നേടിയതോടെ അതിലെ നായകനായ നിവിൻ പോളിയുടെ താര മൂല്യം കുത്തനെ ഉയർന്നു കഴിഞ്ഞു. ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ ഏറ്റവും വിലപിടിപ്പുള്ള താരമാണ് നിവിൻ പോളി എന്ന് പറയാൻ സാധിക്കും. വമ്പൻ ചിത്രങ്ങൾ ആണ് നിവിനെ നായകനാക്കി അണിയറയിൽ ഒരുങ്ങാൻ പോകുന്നത്. റോഷൻ ആൻഡ്രൂസ് തന്നെ നിവിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ് പ്രൊജക്റ്റ് പ്ലാൻ ചെയ്യുന്നു എന്ന് അറിയിച്ചു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ, പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജീവ് രവി സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തിലും നായകൻ നിവിൻ പോളി ആയിരിക്കും. ഇരുപതു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്.
ഇപ്പോൾ ഹനീഫ് അദനി സംവിധാനം ചെയ്യുന്ന മിഖായേലിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന നിവിൻ, ഈ ചിത്രം പൂർത്തിയാക്കിയതിനു ശേഷം രാജീവ് രവി ചിത്രം തുടങ്ങും എന്നാണ് അറിയാൻ കഴിയുന്നത്. നിവിനൊപ്പം ഒരു വലിയ താര നിര തന്നെ അണിനിരക്കുന്ന ഈ ചിത്രം അടുത്ത വർഷം ഓണത്തിന് ആണ് തീയേറ്ററുകളിൽ എത്തുക. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും. കഴിഞ്ഞ വർഷം നിവിൻ പോളിയെ നായകനാക്കി എൻ എൻ പിള്ളയുടെ ജീവചരിത്രം സിനിമയാക്കാൻ പോവുകയാണ് എന്ന് രാജീവ് രവി പ്രഖ്യാപിച്ചിരുന്നു. ആ പ്രൊജക്റ്റ് തന്നെയാണോ ഈ പുതിയ പ്രൊജക്റ്റ് എന്നത് ഇപ്പോൾ വ്യക്തമല്ല. ഗീതു മോഹൻദാസ് ചിത്രം മൂത്തൊൻ, ധ്യാൻ ശ്രീനിവാസൻ ചിത്രം ലവ് ആക്ഷൻ ഡ്രാമ എന്നിവയും നിവിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.