ദളപതി വിജയ് നായകനായി ഇനി ഒരുങ്ങാൻ പോകുന്ന ചിത്രമാണ് ദളപതി 67 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. വിക്രം എന്ന ബ്ലോക്ക്ബസ്റ്റർ കമൽ ഹാസൻ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വരുന്ന ഡിസംബറിൽ ആരംഭിക്കുമെന്നാണ് സൂചന. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും, ഒരു പക്കാ മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും വാർത്തകളുണ്ട്. അതുപോലെ തന്നെ വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത് വില്ലനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്യാൻ പോകുന്ന തൃഷയാണെന്നാണ് വാർത്തകൾ പറയുന്നത്. ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, ആക്ഷൻ കിംഗ് അർജുൻ, മലയാളി യുവ നടൻ മാത്യു തോമസ് എന്നിവരും ഇതിൽ അഭിനയിക്കുണ്ടെന്ന് വാർത്തകൾ വരുന്നുണ്ട്.
ഇപ്പോഴിതാ മറ്റൊരു വമ്പൻ റിപ്പോർട്ടാണ് തമിഴ് മാധ്യമങ്ങളിൽ നിന്ന് വരുന്നത്. മലയാളത്തിന്റെ യുവ താരങ്ങളിലൊരായ നിവിൻ പോളി ഈ ചിത്രത്തിന്റെ ഭാഗമായേക്കാമെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ പൃഥ്വിരാജ് സുകുമാരനെയാണ് ഈ വേഷത്തിന് സമീപിച്ചതെങ്കിലും അദ്ദേഹത്തിന്റെ തിരക്ക് മൂലം അത് സ്വീകരിക്കാൻ സാധിച്ചില്ല എന്നാണ് വാർത്തകൾ വരുന്നത്. പൃഥ്വിരാജ് സുകുമാരന്റെ അറുപത് ദിവസത്തെ ഡേറ്റാണ് ചോദിച്ചതെന്നും, അദ്ദേഹത്തിന്റെ ലുക്കിലും മാറ്റം വരുത്താൻ ആവശ്യപ്പെട്ടെന്നും വാർത്തകളുണ്ട്. എന്നാൽ വിലായത് ബുദ്ധ, സലാർ, കാളിയൻ എന്നീ ചിത്രങ്ങൾ, താൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ മോഹൻലാൽ ചിത്രത്തിന് മുൻപ് തീർക്കേണ്ടതുള്ളത് കൊണ്ട് പൃഥ്വിരാജ് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. അതിന് ശേഷമാണു പൃഥ്വിരാജ് ചെയ്യാനിരുന്ന കഥാപാത്രം ചെയ്യാൻ നിവിൻ പോളിയുമായി ചർച്ചകൾ ആരംഭിച്ചതെന്നാണ് സൂചന.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.