ജനപ്രിയ നായകൻ ദിലീപ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ തട്ടാശ്ശേരി കൂട്ടം ഏറെ പ്രതീക്ഷകളോടെയാണ് മലയാള സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. നിവിൻ പോളി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന് ശേഷം യുവതാരങ്ങളെ അണിനിരത്തി ദിലീപ് നിർമ്മിച്ച ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അതിനൊപ്പം തന്നെ ദിലീപിന്റെ സഹോദരൻ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമെന്നതും തട്ടാശ്ശേരി കൂട്ടത്തിന്റെ പ്രത്യേകതയാണ്. ഏറെക്കാലം ദിലീപിനൊപ്പം നിർമ്മാണ രംഗത്തും സിനിമാ രംഗത്തും പ്രവർത്തിച്ച പരിചയമുള്ള ആളാണ് അനൂപ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്തത്. വമ്പൻ ഹിറ്റായി മാറിയ ഈ ട്രൈലെർ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വാനോളമുയർത്തി. ഈ ചിത്രമൊരു ഒരു പക്കാ എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകിയത്.
പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ സെൻസറിങ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അർജുൻ അശോകൻ, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് , ഗണപതി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ രാഘവൻ, സിദ്ദിഖ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത രചയിതാവായ സന്തോഷ് ഏച്ചിക്കാനമാണ്. ചിരിയും പ്രണയവും ആക്ഷനും ത്രില്ലും കൂട്ടിയിണക്കി ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ഈ ചിത്രമൊരുക്കിയതെന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് തന്നത്. . ജിതിൻ സ്റ്റാൻസിലാവോസ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വി സാജൻ, സംഗീതമൊരുക്കിയത് ശരത് ചന്ദ്രൻ ആർ എന്നിവരാണ്. ജിയോ പി വിയാണ് ഇതിന്റെ കഥ രചിച്ചിരിക്കുന്നത്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.