മലയാള സിനിമയുടെ പ്രിയ യുവതാരം തമിഴിലും വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്. നിവിന് പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുമ്പോള് നിവിന് പോളി ആരാധകര്ക്ക് ഒരു സന്തോഷ വാര്ത്ത കൂടി. നിവിന് പോളിയ്ക്ക് പുതിയ ഒരു തമിഴ് ചിത്രം കൂടി അണിയറയില് ഒരുങ്ങുന്നു.
24AM സ്റ്റുഡിയോസിന്റെ ബാനറില് ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭു രാധാകൃഷ്ണനാണ്. പ്രൊഡ്യൂസർ ആർ ഡി രാജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിക്കുന്നത്. പ്രശസ്ഥ ഛായാഗ്രാഹകന് പിസി ശ്രീറാം ക്യാമറ കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്ക്കുകള് ഈ മാസം ചെന്നയില് ആരംഭിച്ചു. അടുത്ത വര്ഷം ഫെബ്രുവരിയില് ആണ് ചിത്രീകരണം ആരംഭിക്കുക.
2006’ൽ വിജയ് ടിവിക്ക് വേണ്ടി കനാ കാണും കാലങ്ങൾ എന്ന ഹിറ്റ് സീരിയൽ സംവിധാനം നിർവഹിച്ചാണ് പ്രഭുവിന്റെ തുടക്കം. തുടർന്ന് 2009’ൽ പട്ടാളം എന്ന തമിഴ് ചിത്രവും, മലയാള മനോരമക്ക് വേണ്ടി ദൂരെ എന്ന ടെലിഫിലിമും സംവിധാനം ചെയ്തു.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രമായ റെമോയിലെ ‘സിരിക്കാതെ’ എന്ന ഗാനത്തിന്റെ വീഡിയോ പ്രോമോ സോങ് സംവിധാനം ചെയ്തതും പ്രഭു രാധാകൃഷ്ണന് ആയിരുന്നു.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.