ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ലുക്കിൽ സണ്‍ ഗ്ലാസുമണിഞ്ഞ് ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങായി മാറുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം ആണിത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യുഎഇയില്‍ ആണ്. ഹനീഫ് അദേനി യാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്m ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 20 ആയിരുന്നു. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ 42-ാമത്തെ സിനിമ കൂടിയാണിത്.
ഈയടുത്തകാലത്തായി നിവിൻ പോളിയുടെ ചിത്രങ്ങൾ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. താരത്തിന്റെ തിരക്കഥകളുടെ തെരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാണിച്ചു പലരും രംഗത്തെത്തിയിരുന്നു. ഏറ്റവുമധികം ഈ അടുത്തകാലത്ത് അഭിനയ ജീവിതത്തിൽ പരീക്ഷണങ്ങൾ നടത്തിയ താരവും നിവിൻ തന്നെയായിരുന്നു. പലതും പ്രശംസകൾ പിടിച്ചു പറ്റിയെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മാസ് പരിവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ നൽകുന്നത്.ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന് ഇതുവരെയും പേര് നൽകിയിട്ടില്ല.
ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ തുടങ്ങി നിരവധി താരങ്ങളും മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.