മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ കടന്ന് വന്ന വ്യക്തിയാണ് നിവിൻ പോളി. വളരെ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. നിവിൻ പോളിയുടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്, ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമാ’ എന്ന ചിത്രമാണ് എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി ചിത്രം. തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായിയെത്തുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിക്കേണ്ട ചിത്രം രണ്ട് താരങ്ങളുടെ ഡേറ്റിന്റെ പ്രശ്നം മൂലമാണ് നീട്ടിയത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ഈ മാസം തന്നെ ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത്. അജു വര്ഗീസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
‘ലവ് ആക്ഷൻ ഡ്രാമാ’ യുടെ ആദ്യ ഷെഡ്യൂൾ ജൂലൈ 14ന് ചെന്നൈയിൽ വെച്ചു നടക്കും. ഷൂട്ടിംഗ് തുടങ്ങിയ ശേഷം പിന്നിടായിരിക്കും നയൻതാര സെറ്റിൽ ജോയിൻ ചെയ്യുക. അജു വര്ഗീഷും, ഉർവശിയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്, മറ്റ് താരങ്ങളെ കുറിച്ചു ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ രചിച്ച ചിത്രമായിരുന്നു ‘ ഗൂഢാലോചന’, എന്നാൽ തന്റെ രണ്ടാമത്തെ ചിത്രം വലിയ താരനിരയോട് കൂടിയായിരിക്കും അണിയിച്ചൊരുക്കുന്നതെന്നും സൂചന നൽകിയിരുന്നത്. ശ്രീനിവാസൻ ചിത്രം ‘വടക്ക്നോക്കി യന്ത്രം’ എന്ന സിനിമയുടെ പുതിയ വേർഷനായിരിക്കും ‘ലവ് ആക്ഷൻ ഡ്രാമാ’ എന്ന് ധ്യാൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ശ്രീനിവാസന്റെ തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തോട് ഏറെ സാമ്യമുള്ള ഒരു നായകവേഷമായിരിക്കും നിവിൻ കൈകാര്യം ചെയ്യുന്നത്. നിവിൻ പോളിയുടെ അടുത്ത മാസം റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.