[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ഉപ്പും മുളകും’ താരം നിഷാ സാരങ്ങിനെ മമ്മൂട്ടി വിളിച്ചു; അമ്മയുടെ പിന്തുണയുണ്ടാകും..

മിനിസ്ക്രീനിൽ മലയാളികളുടെ ഇഷ്ട സീരിയിലാണ് ‘ഉപ്പും മുളകും’. നീലിമ, ബാലു, കേശു, മുടിയൻ, ലച്ചു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി സീരിയലിൽ വേഷമിടുന്നത്. ജനപ്രിയ പരമ്പര കൂടിയായ ‘ഉപ്പും മുളകും’ എന്നും രാത്രി 8 മണിക്കാണ് ഫ്ലവേർസ് ടിവി യിൽ സംപ്രേഷണം ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നീലിമയായി വേഷമിടുന്ന നിഷായാണ് ചർച്ച വിഷയം. സീരിയലിന്റെ അവസാന എപ്പിസോഡിൽ താരത്തെ കാണാതായപ്പോളാണ് പ്രേക്ഷകർ സംശയങ്ങളായി മുന്നോട്ട് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് നിഷാ ഇന്നലെ റിപ്പോർട്ടർ ചാനലിൽ ലൈവ് വന്നത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയുടെ സംവിധായകനായ ഉണ്ണികൃഷ്ണൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചായിരുന്നു റിപ്പോർട്ടർ ചാനലിൽ താരം പ്രത്യക്ഷപ്പെട്ടത്. സംവിധായകൻ പലപ്പോഴായി മോശമായി തന്നോട് പെരുമാറിയിട്ടുണ്ടെന്നും ഒരു കാരണമില്ലാതെയാണ് തന്നെ സീരിയലിൽ നിന്ന് മാറ്റി നിർത്തിയതെന്നും താരം പറയുകയുണ്ടായി. ഷൂട്ടിംഗ് സെറ്റിൽ മദ്യപിച്ചു അദ്ദേഹം വരാറുണ്ടെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സംവിധായകനോട് ചോദിക്കാതെ അമേരിക്കയിൽ പോയെന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാദം, എന്നാൽ താൻ രേഖ മൂലം അനുവാദം അതികൃതരിൽ നിന്ന് വാങ്ങിയാണ് പോയേതെന്ന് താരം അഭിപ്രായപ്പെട്ടു. നിഷയെ മാനസികമായും ഷൂട്ടിംഗ് സെറ്റിൽ തളർത്താറുണ്ട് എന്നും ആരോപണങ്ങളുണ്ട്.

നിഷക്ക് പൂർണ പിന്തുണയുമായി സിനിമ നടി മാല പാർവതി രംഗത്ത് വന്നിരിക്കുകയാണ്. നിഷക്ക് എല്ലാവിധ പിന്തുണയും അമ്മ സംഘടനയിൽ നിന്ന് ഉണ്ടാവും എന്ന് താരം ഉറപ്പ് നൽകിയിട്ടുണ്ട്. നിഷയുടെ ഈ ആരോപണങ്ങൾ കണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയും വിളിച്ചിരുന്നു എന്ന് താരം ഫേസ്‍ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി. മലയാള സിനിമയുടെ മെഗാസ്റ്റാർ ഈ വിവരം ഇന്നലെ രാത്രി തന്നെ അറിയുകയും മറ്റൊരു സഹപ്രവർത്തകക്കും ഇനി ഇത്തരം അവസ്‌ഥ ഉണ്ടാവാതിരിക്കാനുള്ള കരുക്കളും നീക്കി എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രശ്നം രമ്യതയിലെത്തിക്കാൻ ചാനലിൽ ഒരു മീറ്റിംഗ് വിളിച്ചിട്ടുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. നിഷയുടെ നിലപാടിൽ ഉറച്ചു നിൽക്കാനും മാള പാർവതി ആവശ്യപ്പെടുകയും ചെയ്തു. നിഷക്ക് ഇന്നലെ ഒരു കൈത്താങ് എന്നപ്പോലെ കൂടെയുണ്ടായ റിപ്പോർട്ടർ ടി. വി , ദൂൾ ന്യൂസ്, അഴിമുഗം ന്യൂസ് തുടങ്ങിയ ശരിപക്ഷ മാധ്യമങ്ങൾക്കും നന്ദി പറയാൻ താരം മറന്നില്ല.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.