വടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയെയും പോലെ വീണ്ടുമൊരു ദിനേശൻ-ശോഭ ദമ്പതികൾ വെള്ളിത്തിരയിലേക്ക്. ഇത്തവണ നിവിൻ പോളിയും നയൻതാരയുമാണ് ദിനേശനും ശോഭയും ആകുന്നത്. ശ്രീനിവാസന്റെ മകനായ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കുകയാണ്.
ലൗ ആക്ഷൻ ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും എന്ന് അറിയിച്ചിരുന്നു. എന്നാൽ നിവിൻ പോളിയുടെയും നായൻ താരയുടെയും ഡേറ്റുകൾ ലഭ്യമല്ലാത്തതിനാലാണ് ചിത്രീകരണം അടുത്തവർഷത്തേക്ക് മാറ്റിവെച്ചത്.
നിവിൻ പോളിയുടെ മൂത്തോൻ, കായംകുളം കൊച്ചുണ്ണി എന്നീ വമ്പൻചിത്രങ്ങൾക്ക് ശേഷമായിരിക്കും ലൗ ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം തുടങ്ങുക.
അജു വർഗീസ് കേന്ദ്രകഥാപാത്രമായി ചിത്രത്തിൽ എത്തുന്നു എന്ന് മാത്രമല്ല, ലൗ ആക്ഷൻ ഡ്രാമയുടെ നിർമാണത്തിന്റെ ഒരു ഭാഗമാവുകയും ചെയ്യുന്നുണ്ട്. അജു വർഗീസിന്റെ ആദ്യ നിർമാണമുന്നേറ്റം കൂടിയാണ് ചിത്രം.
ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്.ഷാൻ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.എഡിറ്റിങ് വിവേക് ഹർഷനും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.