ഏതാനും ദിവസങ്ങളായി നിവിന്‍ പോളിയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച വിഷയം. ഒരു പ്രമുഖ സിനിമ വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയ ലേഖനമായിരുന്നു ഇതിന് കാരണം.
പ്രശസ്ഥ സംവിധായകന് ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് എന്ന സിനിമയുടെ ലൊക്കേഷന്‍ കവര്‍ ചെയ്യാന്‍ പോയ വാരികയുടെ പ്രതിനിധികളെ നിവിന്‍ പോളി ഫോട്ടോ എടുക്കാന്‍ സമ്മതിക്കാതെ പറഞ്ഞു വിട്ടു എന്നു പറഞ്ഞായിരുന്നു വാരിക നിവിന്‍ പോളിയ്ക്ക് എതിരെ എഴുതിയത്.
ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും നായികയായ തൃഷയ്ക്കും ഫോട്ടോ എടുക്കാന്‍ താല്പര്യം ഉണ്ടായിരുന്നെങ്കിലും നിവിന്‍ പോളി ഇടപെട്ട് ഫോട്ടോ എടുക്കാന്‍ സമ്മതിച്ചില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഇതിനെതിരെ സംവിധായകന് ശ്യാമപ്രസാദ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
“സിനിമയുടെ തിരഞ്ഞെടുത്ത ഏതാനും ചിത്രങ്ങള്‍ പി.ആര്.ഒ വഴി മാധ്യമങ്ങള്‍ക്ക് കൊടുത്തിരുന്നു. സെറ്റ് കവര്‍ ചെയ്യുന്നത് എനിക്ക് വിരോധമൊന്നുമില്ല എന്നു പറഞ്ഞത് സത്യമാണ്. എന്നാല്‍ താരങ്ങളെ പോസ് ചെയ്യിപ്പിച്ച് എക്സ്ലൂസീവ് ഫോട്ടോസ് എടുക്കുമ്പോള്‍ അവരുടെ സമ്മതത്തോടെ ആകണം. അത്തരം ചിത്രങ്ങൾ, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത് കൊണ്ട് ഇത്തരമുള്ള പോസ് പടങ്ങളോട് എനിക്ക് ഒരു താത്പര്യവുമില്ല. ഇതൊക്കെ കൊണ്ടായിരിക്കണം നിവിൻ ചിത്രങ്ങള്‍ എടുക്കാന്‍ വിസമ്മതിച്ചത് വിസമ്മതിച്ചത്. ” ശ്യാമപ്രസാദ് പറയുന്നു.
“തമാശ അതല്ല, ഇത്തരത്തില്‍ അപമാനിതരായി മടങ്ങിപ്പോയ വാരികയുടെ സംഘം അടുത്ത ആഴ്ച് തന്നെ ‘ഹേയ് ജൂഡ്’ ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ ‘ധാർമിക രോഷം’. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?” ശ്യാമപ്രസാദ് പരിഹാസത്തോടെ ചോദിക്കുന്നു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.