യുവത്വത്തിന്റെ ഹരമായ നിവിൻ പോളി കായംകുളം കൊച്ചുണ്ണിയുടെ വേഷം അണിയുന്നു. സ്കൂൾ ബസ്സ് എന്ന സിനിമക്ക് ശേഷം റോഷൻ ആൻഡ്രോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കായംകുളം കൊച്ചുണ്ണി ആയിരിക്കുമെന്ന് നിവിൻപോളി പറഞ്ഞു. ചിത്രത്തിന് വേണ്ടി കളരിപ്പയറ്റ് പോലുള്ള അഭ്യാസകലകൾ നിവിൻ പോളിക്ക് പരിശീലിക്കേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ ആണ് നിവിൻ ഈ വിവരം പുറത്ത് വിട്ടത്.
കായംകുളം കൊച്ചുണ്ണിയിൽ നിവിന് പുറമെ സണ്ണി വെയ്ൻ, അമല പോൾ, പ്രിയങ്ക തിമ്മേഷ് എന്നിവരും കഥാപാത്രങ്ങൾ ആവുന്നുണ്ട്.
നോട്ട്ബുക്ക്, കാസനോവ, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യൂ, സ്കൂൾ ബസ്സ് എന്നീ സിനിമകൾക്ക് ശേഷം റോഷൻ ആൻഡ്രോസ് & ബോബി സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.
നിവിൻ പോളി നായകൻ ആയ ഓണച്ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള വിജയകരമായി പ്രദർശനം തുടരുന്ന ഈ സാഹചര്യത്തിൽ ആണ് നിവിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കായംകുളം കൊച്ചുണ്ണി എന്ന വാർത്ത പുറത്ത് വന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.