മലയാളത്തിന്റെ യുവതാരം നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയിൽ ആണ് ആരംഭിച്ചത്. മിഖായേലിനു ശേഷം നിവിൻ പോളി- ഹനീഫ് അദനി ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയുമാണ്. ഹനീഫ് അദനി തന്നെ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി ഇരുപതിന് ആണ്. കഴിഞ്ഞ ദിവസമാണ് നിവിൻ പോളി ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ശരീര ഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. വലിയ ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. വിഷ്ണു തണ്ടാശേരി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ, എഡിറ്റ് ചെയ്യാൻ പോകുന്നത് നിഷാദ് യൂസഫ് എന്നിവരാണ്. എൻ പി 42 എന്നാണ് നിവിൻ പോളിയുടെ നാൽപ്പത്തിരണ്ടാം ചിത്രത്തിന് താല്കാലിമായി നൽകിയിരിക്കുന്ന പേര്. വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം, ഡിജോ ജോസ് ആന്റണി ഒരുക്കാൻ പോകുന്ന പുതിയ ചിത്രം എന്നിവയിലും നിവിൻ പോളി ഈ വർഷം അഭിനയിക്കും. ഇത് കൂടാതെ നിവിൻ അഭിനയിച്ച റാമിന്റെ തമിഴ് ചിത്രവും ഈ വർഷം റിലീസ് ചെയ്യും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.