‘ മിഖായേൽ ‘എന്ന ചിത്രത്തിലെ ശേഷം നിവിൻപോളിയും ഹനീഫ് അദേനിയും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ദുബായിൽ പൂർത്തിയായി. ജനുവരി ഇരുപതാം തീയതിയാണ് ചിത്രത്തിൻറെ ചിത്രീകരണം ദുബായിൽ വച്ച് ആരംഭിച്ചത്. 55 ദിവസങ്ങൾ നീണ്ട ചിത്രീകരണമാണ് ദുബായിൽ വെച്ച് പൂർത്തിയായത്. ചിത്രത്തിൻറെ ബാക്കി ഭാഗങ്ങൾ കേരളത്തിൽ വച്ച് ചിത്രീകരിക്കാനാണ് തീരുമാനം. നിവിൻ പോളിയാണ് ട്വിറ്ററിൽ വച്ച് ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ വാർത്ത പുറത്തുവിട്ടത്. തന്നോടൊപ്പം ദുബായിൽ പ്രവർത്തിച്ചവരുടെ സ്നേഹത്തിനും സഹായത്തിനും നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്.
മാജിക്ക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സ് ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഇതുവരെയും പേര് നൽകിയിട്ടില്ലാത്ത ചിത്രത്തിൽ നിവിൻപോളിക്കൊപ്പം മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജാഫർ ഇടുക്കി,വിനയ് ഫോർട്ട്,വിജലേഷ്,ആർഷ ബൈജു, മമിത ബൈജു തുടങ്ങിയവരാണ്. കഴിഞ്ഞദിവസം ചിത്രത്തിലെ നിവിൻ പോളിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ് ആണ്.സംഗീതം നിർവഹിക്കുന്നത് മിഥുൻ മുകുന്ദനാണ്.സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മെല്‍വി ജെ ആണ് കോസ്റ്റിയൂം. ലൈന്‍ പ്രൊഡ്യൂസേഴ്സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍ എന്നിവരുമാണ് മറ്റു അണിയറ പ്രവർത്തകർ.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.