യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദ് രചിച്ച ഈ ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും ഇതേ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജനഗണമന രണ്ടാം ഭാഗത്തിന് മുൻപ് ഡിജോ ജോസ് ആന്റണി- ഷാരിസ് മുഹമ്മദ് ടീം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമെന്ന് സൂചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും വാർത്തകളുണ്ട്. ഡിജോ ജോസ് ആന്റണി ചിത്രവും, ഹനീഫ് അദനി ചിത്രവുമാണ് നിവിൻ ഉടൻ ചെയ്യാൻ പോകുന്നതെന്നും, ഈ രണ്ട് ചിത്രങ്ങളും ഒരേ സമയമാണ് ഷൂട്ട് ചെയ്യുകയെന്നുമാണ് വാർത്തകൾ പറയുന്നത്. ഹനീഫ് അദനി ചിത്രവും നിർമ്മിക്കാൻ പോകുന്നത് മാജിക് ഫ്രെയിംസ് ആണെന്നും, ഇതിന്റെ രണ്ടിന്റെയും പ്രധാന ലൊക്കേഷൻ ഗൾഫ് രാജ്യങ്ങൾ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം എന്ന ചിത്രത്തിലാണ് നിവിൻ പോളി അടുത്തിടെ ജോയിൻ ചെയ്തത്. മണാലിയിൽ ആരംഭിച്ച ഈ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്ക് ആണിപ്പോൾ. അടുത്ത വർഷം മാർച്ചിലോ ഏപ്രിലിലോ ആവും ഈ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ തുടങ്ങുകയുള്ളു എന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ അതിന് മുൻപ് ഡിജോ ജോസ് ആന്റണി ചിത്രവും ഹനീഫ് അദനി ചിത്രവും നിവിൻ പൂർത്തിയാക്കും. പ്രശസ്ത സംവിധായകൻ റാം ഒരുക്കിയ യേഴു കടൽ യേഴു മലൈ എന്ന തമിഴ് ചിത്രമാണ് നിവിന്റെ അടുത്ത റിലീസ്. മഹാവീര്യർ, പടവെട്ട്, സാറ്റർഡേ നൈറ്റ് എന്നീ മൂന്നു ചിത്രങ്ങളാണ് നിവിൻ പോളി നായകനായി ഈ വർഷം പ്രേക്ഷകരുടെ മുന്നലെത്തിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.