[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിവിൻ ഹോളിവുഡ് വരെ എത്താൻ കഴിവുള്ള നടൻ എന്ന് നമിതാ പ്രമോദ്..!

മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഒരുപിടി മികച്ച ചിത്രങ്ങളുമായി നമ്മുടെ മുന്നിലേക്ക് എത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തൊൻ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് നിവിന്റേതായി ഈ വര്ഷം വരാൻ പോകുന്ന റിലീസുകൾ. ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിലും നിവിൻ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പ്രശസ്ത നായിക ആയ നമിതാ പ്രമോദ് നിവിൻ പോളിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

ഹോളിവുഡ് വരെ എത്താൻ കഴിവുള്ള നടൻ ആണ് നിവിൻ എന്നാണ് നമിത പറയുന്നത്. അഭിനയത്തിൽ മാത്രമല്ല, ഏതു മേഖലയിൽ കൈ വെച്ചാലും അവിടെയെല്ലാം വിജയം നേടാൻ  നിവിന് കഴിയും എന്നും എല്ലാവരെയും ഒരുപാട് പിന്തുണക്കുന്ന നടൻ കൂടിയാണ് നിവിൻ എന്നും നമിത പറയുന്നു. വളരെ സൗഹാർദ്ദപരമായ സമീപനം ആണ് നിവിന്റേത് എന്നും നമ്മുക്ക് എന്തും നിവിനോട് തുറന്നു സംസാരിക്കാം എന്നും നമിത പറയുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ ആണ് നമിത നിവിൻ പോളിയുടെ നായികയായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ അന്യ ഭാഷകളിൽ അഭിനയിക്കുന്ന തിരക്കിൽ ആണ് നമിതാ പ്രമോദ്. ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രമായിരിക്കും നമിതയുടെ അടുത്ത റിലീസ്. ദിലീപിനൊപ്പം കമ്മാര സംഭവം എന്ന ചിത്രത്തിൽ നമിത കാഴ്ച വെച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 hour ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.