[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

കുഞ്ചൻ നമ്പ്യാരുടെ കഥ സിനിമയാക്കാൻ ഹരിഹരൻ; ആരാവും കുഞ്ചൻ നമ്പ്യാർ..?

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായ ഹരിഹരൻ മറ്റൊരു വമ്പൻ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുൻപ് ഹരിഹരൻ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം പഴശ്ശിരാജയാണ്. മമ്മൂട്ടി, ശരത് കുമാർ, മനോജ് കെ ജയൻ, പദ്മപ്രിയ, കനിഹ എന്നിവർ അഭിനയിച്ച ഈ ചിത്രം പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.  അതിനു ശേഷം പൃഥ്വിരാജ് നായകനാവുന്ന സ്യമന്തകം എന്നൊരു ബിഗ് ബജറ്റ് ചിത്രം ഹരിഹരൻ ആലോചിച്ചിരുന്നു എങ്കിലും അത് നടക്കാതെ പോയി. ഇപ്പോഴിതാ തുള്ളൽ കലയുടെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മുപ്പത്തിയഞ്ചു വയസ്സ് മുതൽ ഉള്ള ജീവിതമാണ് സിനിമയുടെ വിഷയം.

എന്നാൽ ഈ ചിത്രത്തിൽ കുഞ്ചൻ നമ്പ്യാർ ആയി ആര് അഭിനയിക്കും എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണ് ഹരിഹരൻ പറയുന്നത്. കെ ജയകുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം എന്ന് തുടങ്ങും എന്നുള്ള കാര്യങ്ങൾ ഒന്നും തീരുമാനം ആയിട്ടില്ല. കേരളം കണ്ട ഏറ്റവും ആദ്യത്തെ നവോത്ഥാന നായകൻ ആണ് കുഞ്ചൻ നമ്പ്യാർ എന്നും ഹരിഹരൻ പറഞ്ഞു. അഭിനയവും അഭ്യാസവും തുള്ളലും ഒക്കെയായി മികച്ച അഭിനയ സാധ്യത ഉള്ള വേഷമാണ് നമ്പ്യാരുടേത് എന്നും ഒരു നടൻ തന്നെ പൂർണ്ണമായും ഈ വേഷം ചെയ്യണം എന്നാണ് ആഗ്രഹം എന്നും ഹരിഹരൻ പറയുന്നു. പല പേരുകളും മനസ്സിൽ ഉണ്ടെന്നും ഏതായാലും അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്നും ഹരിഹരൻ അറിയിച്ചു. ചിത്രത്തിൽ മൂന്നു നായികമാർ ഉണ്ടാകുമെന്നും ടൈറ്റിൽ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.