മലയാളത്തിന്റെ യുവ താരം നിവിൻ പോളി ഒരുപിടി മികച്ച ചിത്രങ്ങളുമായി നമ്മുടെ മുന്നിലേക്ക് എത്താൻ ഉള്ള തയ്യാറെടുപ്പിൽ ആണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തൊൻ, ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്നിവയാണ് നിവിന്റേതായി ഈ വര്ഷം വരാൻ പോകുന്ന റിലീസുകൾ. ഗൗതമി നായർ സംവിധാനം ചെയ്യുന്ന വൃത്തം എന്ന സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിലും നിവിൻ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പ്രശസ്ത നായിക ആയ നമിതാ പ്രമോദ് നിവിൻ പോളിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
ഹോളിവുഡ് വരെ എത്താൻ കഴിവുള്ള നടൻ ആണ് നിവിൻ എന്നാണ് നമിത പറയുന്നത്. അഭിനയത്തിൽ മാത്രമല്ല, ഏതു മേഖലയിൽ കൈ വെച്ചാലും അവിടെയെല്ലാം വിജയം നേടാൻ നിവിന് കഴിയും എന്നും എല്ലാവരെയും ഒരുപാട് പിന്തുണക്കുന്ന നടൻ കൂടിയാണ് നിവിൻ എന്നും നമിത പറയുന്നു. വളരെ സൗഹാർദ്ദപരമായ സമീപനം ആണ് നിവിന്റേത് എന്നും നമ്മുക്ക് എന്തും നിവിനോട് തുറന്നു സംസാരിക്കാം എന്നും നമിത പറയുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ ആണ് നമിത നിവിൻ പോളിയുടെ നായികയായി അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ അന്യ ഭാഷകളിൽ അഭിനയിക്കുന്ന തിരക്കിൽ ആണ് നമിതാ പ്രമോദ്. ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കൻ എന്ന ചിത്രമായിരിക്കും നമിതയുടെ അടുത്ത റിലീസ്. ദിലീപിനൊപ്പം കമ്മാര സംഭവം എന്ന ചിത്രത്തിൽ നമിത കാഴ്ച വെച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.