തമിഴകത്തിന്റെ സ്വന്തം തല അജിത്തിനോടൊപ്പം മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയുടെ ഒരു ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രത്തെക്കുറിച്ച് അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ അവതാരകൻ നിവിനോട് ചോദിക്കുകയുണ്ടായി. പ്രേമം കണ്ടതിന് ശേഷം ഒരു ദിവസം അജിത് തന്നെ ഡിന്നർ കഴിക്കാനായി ക്ഷണിച്ചിരുന്നുവെന്നും അപ്പോഴാണ് ഫോട്ടോ എടുത്തതെന്നും നിവിൻ പറഞ്ഞു. കൂടാതെ അജിത് തന്നെയാണ് തനിക്ക് വേണ്ടി ബിരിയാണി പാകം ചെയ്തതെന്നും വിളമ്പാൻ പോലും വേറെ ആരെയും അനുവദിച്ചില്ലെന്നും നിവിൻ വ്യക്തമാക്കുന്നു.
സിനിമയിലെ തന്റെ എക്സ്പീരിയൻസിനെക്കുറിച്ച് അജിത് പറയുകയുണ്ടായി. ഏത് തരത്തിലുള്ള സിനിമകളാണ് തെരെഞ്ഞെടുക്കേണ്ടതെന്നും ഉള്ള കഴിവ് നല്ല രീതിയിൽ ഉപയോഗിക്കണമെന്നും ഒരു മൂത്ത ജ്യോഷ്ഠനെ പോലെ അദ്ദേഹം ഉപദേശിച്ചു. വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ട ശേഷം ഒരു ഫോട്ടോ എടുത്തിട്ട് വരാമെന്നാണ് താൻ കരുതിയതെന്നും എന്നാൽ അതിലേറെ സമയം അജിത്തിനോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞുവെന്നും നിവിൻ പറയുകയുണ്ടായി.
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിനും പരിചിതനായ താരമാണ് നിവിൻ പോളി. മലയാളത്തിലുള്ളത് പോലെ തമിഴിലും നിവിന് ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ മലയാളത്തിലെ മറ്റു യുവതാരങ്ങള്ക്കില്ലാത്ത കാത്തിരിപ്പ് തമിഴ്നാട്ടിൽ നിവിന്റെ ചിത്രങ്ങള്ക്കുണ്ട്. വമ്പന് പ്രതീക്ഷയോടെ തമിഴകം കാത്തിരിക്കുന്ന നിവിൻ പോളിയുടെ ആദ്യതമിഴ് ചിത്രം ‘റിച്ചി’ റിലീസിനൊരുങ്ങുകയാണ്. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.