സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈനൊരുക്കിയ സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിച്ച ഈ ചിത്രം രചിച്ചതും എബ്രിഡ് ഷൈൻ തന്നെയാണ്. വളരെ റിയലിസ്റ്റിക്കായി ഒരു പോലീസ് കഥ പറഞ്ഞു കയ്യടി നേടിയെടുത്ത ചിത്രമാണിത്. നിവിൻ പോളി, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് അനു ഇമ്മാനുവലാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരികയാണെന്ന് ഒഫീഷ്യൽ ആയി തന്നെ പുറത്തു പറഞ്ഞിരിക്കുകയാണ് നിവിൻ പോളിയുടെ നിർമ്മാണ ബാനറായ പോളി ജൂനിയർ പിക്ചേഴ്സ്. മഹാവീര്യർ എന്ന തങ്ങളുടെ പുതിയ ചിത്രം ജൂലൈ 21 നു റിലീസ് ആവുന്ന വിവരം പങ്കു വെച്ച് കൊണ്ട് പുറത്തു വിട്ട കുറിപ്പിലാണ് തങ്ങൾ നിർമ്മിക്കാൻ പോകുന്ന അടുത്ത ചിത്രങ്ങളുടെ ലിസ്റ്റും അവർ ചേർത്തത്.
താരം, ശേഖരവർമ്മ രാജാവ്, ഡിയർ സ്റ്റുഡന്റസ്, ആക്ഷൻ ഹീറോ ബിജു 2 എന്നിവയാണ് തങ്ങളുടെ അടുത്ത നിർമ്മാണ സംരംഭങ്ങൾ എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ- നിവിൻ പോളി ടീമൊന്നിച്ച മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. ആസിഫ് അലിയും നായക വേഷം ചെയ്യുന്ന ഈ ചിത്രം ഫാന്റസി, കോമഡി, ടൈം ട്രാവൽ എന്നിവയെല്ലാം ഇടകലർത്തിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം സൂചിപ്പിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.