മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയരായ രണ്ട് പേരാണ് നിവിൻ പോളിയും ദുൽഖർ സൽമാനും. രണ്ടുപേരും അടുത്ത സുഹൃത്തുക്കളുമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ആരാധകർ തമ്മിൽ വാദപ്രതിവാദങ്ങൾ ഉണ്ടാകാറുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നിവിൻ പോളിയോട് ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു.
ഇതിന് മറുപടിയായി ദുൽഖറും താനും അടുത്ത സുഹൃത്തുക്കളാണെന്നും തങ്ങൾ എപ്പോഴും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും നിവിൻ പറയുകയുണ്ടായി. തങ്ങളുടെ ഭാര്യമാരും സുഹൃത്തുക്കളാണ്. കൂടാതെ കുട്ടികളുടെ ചിത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാറുമുണ്ട്. ആരാധകർ തമ്മിലുള്ള മത്സരം എല്ലായിടത്തും ഉള്ളതാണ്. ആരോഗ്യകരമായ മത്സരം സ്വാഭാവികമായും സിനിമാ ഇന്റസ്ട്രിയെ സഹായിക്കുമെന്നും നിവിൻ കൂട്ടിച്ചേർത്തു.
മലയാളത്തിന് പുറമെ അന്യഭാഷാചിത്രങ്ങളിലും നിവിൻ പോളിയും ദുൽഖർ സൽമാനും ഇപ്പോൾ ചുവടുറപ്പിച്ചിരിക്കുകയാണ്. നിവിന്റെ ആദ്യതമിഴ് ചിത്രമായ റിച്ചി റിലീസിനൊരുങ്ങിക്കഴിഞ്ഞു. അതേസമയം തെലുങ്കിലും ഹിന്ദിയിലുമാണ് ദുൽഖർ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. തെലുങ്കിൽ ‘മഹാനടി’ എന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. ജെമിനി ഗണേശന്റെ വേഷത്തിലാണ് താരം എത്തുന്നത്. ‘കർവാൻ’ ആണ് ദുൽഖറിന്റെ ആദ്യ ഹിന്ദി ചിത്രം. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ബോളിവുഡിലെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ അനുരാഗ് കശ്യാപിന്റെ അടുത്ത സിനിമയിലും ദുല്‍ഖര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.