മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘പ്രേമം’ ഇന്നത്തെ യുവതലമുറയെ ഏറെ സ്വാധീനിച്ച ഒരു ചിത്രമാണ്. നായകനായ നിവിൻ പോളിയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തതും ‘പ്രേമ’മാണ്. എന്നാൽ തന്റെ ചെറുപ്പത്തിൽ തന്നെ സ്വാധീനിച്ച പ്രണയചിത്രം കുഞ്ചാക്കോ ബോബൻ അഭിനയിച്ച ‘അനിയത്തിപ്രാവ്’ ആണെന്ന് വ്യക്തമാക്കുകയാണ് നിവിൻ പോളി.
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആകുന്നത്. തിയറ്ററിൽ പോയി കാണുന്ന ഏറ്റവും വലിയ പ്രണയചിത്രവും അനിയത്തിപ്രാവ് ആണ്. അതിനുശേഷം പുറത്തിറങ്ങിയ ‘നിറ’ വും വലിയ ഹിറ്റ് ആയിരുന്നുവെന്നും നിവിൻ പോളി പറയുന്നു. ആലുവയിൽ അന്ന് മാതാ മാധുര്യം, സീനത്ത് എന്നിങ്ങനെ രണ്ട് തിയറ്ററുകളാണ് ഉണ്ടായിരുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിച്ചവരെല്ലാം അതേ സിനിമയുടെ പോസ്റ്ററിന് മുന്നിൽ പോയി ഫോട്ടോ എടുത്തിരുന്നു. ഒരു സിനിമയുടെ റിലീസ് സമയത്ത് തിയറ്ററിന് മുന്നിൽ തന്റെയൊരു വലിയ കട്ടൗട്ട് കാണണമെന്നായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹമെന്നും നേരം സിനിമയുടെ സമയത്ത് അത് സാധിച്ചുവെന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.
തന്റെ തമിഴ്ചിത്രമായ റിച്ചിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു നിവിൻ പോളി തന്റെ മനസ് തുറന്നത്. നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റിച്ചി’. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന സിനിമയുടെ റീമേക്കായ ഈ ചിത്രത്തിൽ പ്രകാശ് രാജ് , ശ്രദ്ധ ശ്രീനാഥ് നാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. നിവിന്റെ മിക്ക ചിത്രങ്ങളും തമിഴ്‌നാട്ടിൽ മികച്ച കളക്ഷൻ നേടാറുണ്ട്. അതുകൊണ്ട് തന്നെ റിച്ചിയേക്കുറിച്ചും അണിയറപ്രവർത്തകർക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
This website uses cookies.