ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന ഒരാളാണ് നിത്യ മേനോൻ. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നിത്യ ബോളിവുഡിലും ശ്രദ്ധ നേടിയിട്ടുണ്ട്. മോഹൻലാൽ നായകനായ ആകാശഗോപുരം എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നിത്യ പിന്നീട് ഒരുപിടി മികച്ച വേഷങ്ങൾ ഇവിടെയും ചെയ്തു. ഇന്ദു വി.എസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആര്‍ട്ടിക്കിള്‍ 19 (1) (എ) ആണ് നിത്യയുടെ ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം. നേരിട്ടിട്ടുള്ള ഒറ്റിറ്റി റിലീസായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ വിജയ് സേതുപതി, ഇന്ദ്രജിത് എന്നിവരും വേഷമിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ സിനിമക്കിപ്പോൾ ലഭിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ പ്രചരണാർത്ഥം ബിഹൈൻഡ് വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിൽ ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് നിത്യ.
ബോഡി ഷെയ്‌മിങ് ഏറെ നേരിട്ടിട്ടുണ്ടെന്നും, ചിലർ ചിന്തിക്കുന്നത് അവർ മനസ്സിൽ കരുതുന്നത് പോലെ നമ്മൾ ജീവിക്കണമെന്നുമാണെന്നു നിത്യ പറയുന്നു. ഇടക്കൊക്കെ അത്തരം കാര്യങ്ങൾ തന്നെ ബാധിച്ചിട്ടുണ്ടെന്നും പിന്നീട് അത് താൻ ശ്രദ്ധിക്കാതെയായി എന്നും നിത്യ പറഞ്ഞു. ശരീരത്തിന് ഭാരമുണ്ടെങ്കിൽ അയാൾ ഒന്നും ചെയ്യാതെ വെറുതെ തിന്നുകൊണ്ട് ഇരിക്കുക മാത്രമാണെന്നാണ് ചിലർ പറഞ്ഞു വെക്കുന്നതെന്നും, ആരോഗ്യ പ്രശ്നനങ്ങൾ മുതൽ ഹോർമോണൽ ബാലൻസ് തെറ്റുന്നത് വരെ ഭാരം വർധിക്കാൻ കാരണമാകാറുണ്ടെന്നും നിത്യ വിശദീകരിച്ചു. താൻ ഭക്ഷണ പ്രിയയായ ഒരാളല്ല എന്ന് പറഞ്ഞ നിത്യ, ശരീര ഭാരം എന്നൊരു നമ്പറല്ല നമ്മളെ നിർവ്വചിക്കുന്നതെന്നും കൂട്ടിച്ചേർക്കുന്നുണ്ട്. ആളുകളുടെ മനസ്സ് ചുരുങ്ങി പോകുമ്പോഴാണ് ബോഡി ഷെയ്‌മിങ് പോലത്തെ കാര്യങ്ങളിലേക്ക് അവർ ചെന്നെത്തുന്നതെന്നും നിത്യ പറയുന്നു.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.