സിനിമ ലോകത്തിലെ ആദ്യ സിങ്ക് സറൗണ്ട് സൗണ്ട് ടെക്‌നോളജി ഉപയോഗപ്പെടുത്തി നിർമ്മിച്ച ചിത്രമെന്ന പേരോടെയാണ് പ്രാണ തിയേറ്ററുകളിൽ എത്തിയത്. മരണത്തിലും ജീവിതത്തിനുമിടയിൽ ഒരു എഴുത്തുകാരി നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ ആത്മപ്രകാശനമാണ് ചിത്രം. പ്രേതഭവനമെന്ന് നാട്ടുകാര്‍ വിളിക്കുന്ന വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് പ്രേതത്തെ അനുഭവിച്ചറിയാനുള്ള ആഗ്രഹവുമായി എത്തുന്ന യുവ എഴുത്തുകാരിയിലൂടെയാണ് കഥ വികസിക്കുന്നത്.
നിത്യ മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന പ്രാണ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്റിയറുകളിൽ എത്തിയത്. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ പുറത്തിറക്കിയ പ്രാണയിൽ നിത്യ മേനോൻ മാത്രമാണ് അഭിനയിക്കുന്നത്. ചിത്രം ഇതിനോടകംതന്നെ മികച്ച നിരൂപക പ്രശംസ ആണ് നേടിയെടുത്തിരിക്കുന്നതു .ഹൊറർ സിനിമകൾ എന്നാൽ കേവലം പ്രേത സിനിമകൾ ആണെന്ന മുൻവിധിയെ തീർത്തും നിരാകരിക്കുമ്പോഴും ആകാംക്ഷയുടെ മുൾമുനയിൽ പ്രേക്ഷകനെ നിർത്താൻ സംവിധയകാൻ വി കെ പ്രകാശിന് സാധിച്ചു.
ഇപ്പോൾ മറ്റൊരു അഭിമാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ചിത്രം. ചൈനയിലും യൂറോപ്പിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ശബ്ദാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് ഓസ്കർ ജേതാവ് കൂടിയായ റസൂൽ പൂക്കിട്ടിയാണ്. പി. സി. ശ്രീരാം ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.