അന്തരിച്ചു പോയ തമിഴ് നാടിൻറെ മുൻ-മുഖ്യമന്ത്രിയും പ്രശസ്ത നടിയുമായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ പോവുകയാണ് സംവിധായകൻ മിഷ്‌കിന്റെ അസിസ്റ്റന്റ് ആയിരുന്ന പ്രിയദർശിനി . ദി അയൺ ലേഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നിത്യ മേനോൻ ആയിരിക്കും ജയലളിത ആയി അഭിനയിക്കുക എന്നാണ് സൂചന. സംവിധായകൻ എ ആർ മുരുഗദോസ് ആണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടത്. ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താര പോലും കൊതിച്ച വേഷമാണ് നിത്യ മേനോനെ തേടിയെത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജയലളിതയുടെ തോഴി ശശികല ആയി വരലക്ഷ്മി ശരത് കുമാർ അഭിനയിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ നമ്മളോട് പറയുന്നത്. പ്രിയദർശിനിയെ കൂടാതെ സംവിധായകരായ എ എൽ വിജയ്, ഭാരതീരാജ എന്നിവരും ജയലളിതയുടെ ജീവിത കഥ സിനിമയാക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
അടുത്ത ഫെബ്രുവരി ഇരുപത്തിനാലിനു ജയലളിതയുടെ ജന്മദിനത്തിൽ ഈ ചിത്രം റിലീസ് ചെയ്യാൻ ആണ് പ്ലാൻ എന്നും പ്രിയദർശിനി പറയുന്നു. ശരീരം കൊണ്ടും സൗന്ദര്യം കൊണ്ടും നിത്യ മേനോൻ ആണ് ജയലളിത ആവാൻ ഏറ്റവും അനുയോജ്യ എന്നാണ് ഈ സംവിധായിക പറയുന്നത്. സംവിധായകൻ എ ൽ വിജയ് ഒരുക്കുന്ന ചിത്രത്തിൽ നയൻ താര നായികയാവും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതുപോലെ തന്നെ ഭാരതീ രാജ ഒരുക്കുന്ന ചിത്രത്തിൽ ജയലളിത ആയി അഭിനയിക്കാൻ ചാൻസ് ഐശ്വര്യ റായ് അല്ലെങ്കിൽ അനുഷ്ക ഷെട്ടി ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഭാരതീ രാജയുടെ ചിത്രത്തിൽ എം ജി ആർ ആയി അഭിനയിക്കാൻ മലയാള സിനിമയുടെ താര ചക്രവർത്തി മോഹൻലാൽ എത്തുമെന്നും നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. ‘അമ്മ-പുരട്ച്ചി തലൈവി എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.