യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹവും ഭാര്യ സുപ്രിയയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഹോളിവുഡ് ഭീമന്മാർ ആയ സോണി പിക്ചേഴ്സ് ആണ്. ജെനൂസ് മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണെന്നാണ് സൂചന. അത്യന്തം ആവേശകരവും വ്യത്യസ്തവുമായ കഥ പറയുന്ന ഈ ചിത്രം അത്ഭുതകരമായ ഒരു അതിജീവനത്തിന്റെ കഥ കൂടിയാണ് പറയുന്നതെന്നും റിപ്പോർട്ടുകൾ ലഭിക്കുന്നു. ഒരു ദിവസം മുതൽ വൈദ്യുതി ഇല്ലാതായാൽ, മൊബൈൽ ഫോണുകൾ പ്രവർത്തിക്കാതായാൽ, മോട്ടോർ വാഹനങ്ങൾ നിശ്ചലമായാൽ അതിനെ എങ്ങനെ അതിജീവിക്കും നമ്മൾ?
ഇങ്ങനെ ഒരു ആഗോള പ്രതിഭാസം ഉണ്ടായാൽ നടക്കാൻ സാധ്യതയുള്ള ഒരു അതിജീവനത്തിന്റെ കഥ ആണ് നയൻ പറയാൻ പോകുന്നത് എന്നാണ് സൂചന. എന്നാൽ ഇതിൽ ഒരു അച്ഛൻ- മകൻ ബന്ധം ഉണ്ട്, ഹൊറർ എലമെന്റുകൾ ഉണ്ട്, സയൻസ് ഫിക്ഷനും സൈക്കോളജിക്കൽ ത്രില്ലർ സ്വഭാവമുള്ള സീക്വന്സുകളുമുണ്ട്, വി എഫ് എക്സിന്റെ മികച്ച ഉപയോഗവുമുണ്ട് എന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരുന്നു. വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രമായി മാറും നയൻ എന്ന പ്രതീക്ഷയാണ് സംവിധായകൻ ജെനൂസ് മുഹമ്മദും പങ്കു വെക്കുന്നത്. മമത മോഹൻദാസ്, വാമിക ഗബ്ബി എന്നിവർ നായികാ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ മാസ്റ്റർ അലോക്, പ്രകാശ് രാജ് എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ഡി ജെ ശേഖർ ആണ്. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് ആണ്. വരുന്ന ഏഴാം തീയതിയാണ് നയൻ തീയേറ്ററുകളിൽ എത്തുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.