തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീപ് പോത്തൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയൻ. തന്റെ ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ തന്നെ നിമിഷ പ്രേക്ഷകരുടെ പ്രിയതാരമായി മാറി. പിന്നീട് ഈഡാ, മംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്, വൺ, തുറമുഖം, മാലിക് എന്നീ ചിത്രങ്ങളിലും അഭിനയിച്ച നിമിഷ ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. ഇപ്പോഴിതാ മലയാളവും കടന്നു ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണ് നിമിഷ സജയൻ. ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നിമിഷയുടെ ഒപ്പം പ്രശസ്ത ബോളിവുഡ് താരം ആദിൽ ഹുസൈനും അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ- ഇംഗ്ലീഷ് ചിത്രമായി ഒരുങ്ങുന്ന ഫുട്പ്രിന്റ്സ് ഓൺ വാട്ടർ സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്.
സംവിധായികയുടെ സഹോദരിയായ നീത ശ്യാം ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ലെന കുമാർ, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമെറാമാനായ അഴകപ്പൻ ആണ്. മോഹൻ നാടാർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിമിഷാ സജയൻ അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ള മലയാള ചിത്രങ്ങൾ മമ്മൂട്ടി ചിത്രമായ വൺ, ഫഹദ് ഫാസിൽ ചിത്രമായ മാലിക്, സിദ്ധാർഥ് ഭരതൻ ചിത്രമായ ജിന്ന്, നിവിൻ പോളി ചിത്രമായ തുറമുഖം എന്നിവയാണ്. ഏതായാലും കൈ നിറയെ ചിത്രങ്ങളുമായി ഇന്ന് മലയാളത്തിലെ മുൻനിര നായികയായി മാറിയിരിക്കുകയാണ് നിമിഷ.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.