സൂര്യയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എൻ.ജി.ക്കെ’. സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ക്ലാസ് സിനിമകളിലൂടെ ഏറെ ശ്രദ്ധയനായ സെൽവരാഘവൻ ആദ്യമായി സൂര്യയുമായി ഒന്നിക്കുമ്പോൾ ഒരു പുത്തൻ സിനിമ അനുഭവം തന്നെയായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക. സൂര്യയുടെ ആരാധകൻ കൂടിയായ താൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചലഞ്ചിങ് റോലുകളിൽ ഒന്ന് തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ സെൽവരാഘവൻ മുൻപ് സൂചിപ്പിക്കുകയുണ്ടായി. തമിഴ് നാട് രാഷ്ട്രീയത്തെ പ്രമേയമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് നായികമാരായി വേഷമിടുന്നത്. ചെഗുവേരയുടെ രൂപ സാദൃശ്യമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ സൂര്യ രാഷ്ട്രീയ നേതാവായും ചെഗുവേര ഭക്തനയുമാണ് പ്രത്യക്ഷപ്പെടുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അരുവി, തീരൻ അധികാരം ഒൻട്ര എന്നീ തുടങ്ങിയ കഥാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്ന ഡ്രീം വാരിയർസിന്റെ ബാനറിൽ എസ്. ആർ പ്രഭുവാണ് ചിത്രം നിർമ്മിക്കുന്നത്.
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ പിറന്നാളിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. എൻ.ജി.ക്കി യുടെ പുതിയ അപ്ഡേറ്റ് അനുസരിച്ചു സൂര്യയുടെ പിറന്നാൾ പ്രമാണിച്ചു ജൂലൈ 22ന് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ വൈകിട്ട് 6 മണിക്കാണ് പുറത്തിറങ്ങുക. ചിത്രത്തിലെ സൂര്യയുടെ വ്യതസ്തമായ വേഷപകർച്ചയെ ആധാരമാക്കിയാണ് പോസ്റ്റർ പുതിയ പോസ്റ്റർ പുറത്തിറങ്ങുക. എൻ.ജി.ക്കെ യുടെ ചിത്രീകരണം ഈ ആഴ്ച തന്നെ പൂർത്തിയാവും, അതിന് ശേഷം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കും. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ശിവകുമാർ വിജയനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രവീനാണ്. ഈ വർഷം ദിവാലിക്കാണ് എൻ.ജി.ക്കെ പ്രദർശനത്തിനെത്തുക. മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സർക്കാർ’ എന്ന വിജയ് ചിത്രവുമായി നേർക്ക് നേർ വര്ഷങ്ങൾക്ക് ശേഷം വീണ്ടും സൂര്യ പോരാട്ടത്തിനിറങ്ങുകയാണ് ‘എൻ.ജി.ക്കെ’യിലൂടെ.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്ജുന് അറസ്റ്റില്. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.