[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുൽഖർ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം..

ദുൽഖർ സൽമാൻ വലിയൊരു ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്. ബിജോയ് നമ്പ്യാരുടെ ‘സോളോ’ എന്ന ചിത്രത്തിലാണ് ദുൽഖർ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ അണിയറയിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമ കഥ’, നവാഗതനായ ബി. സി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ദുൽഖർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 3ന് കൊച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Oru Yamandan Premakadha Movie Location Stills

സാധാരണ ദുൽഖർ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യതസ്തമായിരിക്കും ‘ഒരു യമണ്ടൻ പ്രേമകഥ’. സാധകരണക്കാരിൽ സാധാരണകാരനായ ഒരു ലോക്കൽ മലയാളിയായാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൊക്കേഷൻ സ്റ്റില്ലുകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വ്യാപരിച്ചിരുന്നു. കൂടുതലും ടി ഷർട്ടും- കള്ളിമുണ്ടുമായിരുന്നു താരം ധരിച്ചിരുന്നത്. ദുൽഖറിന്റെ കഥാപാത്രത്തെ കുറിച്ചു ഒന്നും തന്നെ പുറത്തുവിടാൻ സാധിക്കുകയില്ലയെന്നും സിനിമയിൽ സസ്‌പെൻസ് നിറഞ്ഞ വേഷമാണ് ഒരുക്കിയിരിക്കുന്നതെന്ന് ബിബിൻ ജോർജ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

Oru Yamandan Premakadha Movie Location Stills
Oru Yamandan Premakadha Movie Location Stills

ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനരായിരിക്കും ‘ഒരു യമണ്ടൻ പ്രേമ കഥ’. തിരക്കഥകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. പൂർണമായും കൊച്ചിയിൽ മാത്രമായിരിക്കും ചിത്രീകരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗബിൻ ഷാഹിർ, സലിം കുമാർ എന്നിവരാണ് ചിത്രത്തിൽ ഹാസ്യ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാന്റെ ഹിന്ദി ചിത്രമായ കർവാൻ ആഗസ്റ്റ് 3ന് റിലീസിനായി ഒരുങ്ങുകയാണ്. അതുപോലെ തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊല്ലയടിത്താൽ’ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.