മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗിന്റെ റിലീസ് കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ഓണചിത്രമായി തീയേറ്ററുകളിൽ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഈ ചിത്രം ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം സെപ്റ്റംബർ പകുതിയോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. സെപ്റ്റംബർ പതിനാലിന് ആയിരിക്കും ഒരു കുട്ടനാടൻ ബ്ലോഗ് റിലീസ് ചെയ്യാൻ സാധ്യത. ഏതായാലും ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ് നാളെ റിലീസ് ചെയ്യുകയാണ്. മാനത്തെ എന്ന വരിയോടെ തുടങ്ങുന്ന ഈ ഗാനം നാളെ വൈകുന്നേരം ഏഴു മണിക്കാണ് റിലീസ് ചെയ്യുക. ഇപ്പോൾ തന്നെ ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏലംപടി എലേലോ എന്ന് തുടങ്ങുന്ന ഒരു ഗാനവും, നടൻ ഉണ്ണി മുകുന്ദൻ ആലപിച്ച മറ്റൊരു ഗാനവുമാണ് ഈ ചിത്രത്തിലേതായി മുൻപ് റിലീസ് ചെയ്തത്.
ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. പ്രശസ്ത തിരക്കഥ രചയിതാവായ സേതു ആദ്യമായി സംവിധാനം ചെയ്ത ഒരു കുട്ടനാടൻ ബ്ലോഗ് നിർമ്മിച്ചിരിക്കുന്നത് അനന്ത വിഷന്റെ ബാനറിൽ മുരളീധരൻ , ശാന്ത മുരളീധരൻ എന്നിവർ ചേർന്നാണ്. ലക്ഷ്മി റായ്, അനു സിതാര, ഷംന കാസിം എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സണ്ണി വെയ്ൻ , ആദിൽ ഇബ്രാഹിം, സഞ്ജു ശിവറാം , ജേക്കബ് ഗ്രിഗറി, ഷഹീൻ സിദ്ദിഖ്, നെടുമുടി വേണു, സോഹൻ സീനുലാല് തുടങ്ങിയവരും ഒരു കുട്ടനാടൻ ബ്ലോഗിന്റെ താര നിരയുടെ ഭാഗം ആണ്. പ്രദീപ് നായർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം ഒരു കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.