[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മധുര രാജയുടെ സെറ്റിൽ ജോയിൻ ചെയ്തു മമ്മൂട്ടി; കിടിലൻ ലുക്കിൽ മെഗാസ്റ്റാർ..!

സൂപ്പർ ഹിറ്റായ മമ്മൂട്ടി- വൈശാഖ് ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗം ആയ മധുര രാജയുടെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസം രണ്ടാം വാരം ആരംഭിച്ചതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഓഗസ്റ്റ് പത്തൊൻപത്തിനു ജോയിൻ ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും ഷൂട്ടിംഗ് പുനരാരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തു കഴിഞ്ഞു. മധുര രാജയായി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ആദ്യ ഭാഗത്തിന്റെ തുടർച്ച ആണെന്ന് പറയാൻ കഴിയില്ലെങ്കിലും അതിലെ മമ്മൂട്ടി കഥാപാത്രമായ രാജയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.

നെൽസൺ ഐപ്പ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ ആയി എത്തുന്നത് പ്രശസ്ത തെലുങ്ക് നടനായ ജഗപതി ബാബു ആണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ വൈശാഖ്- മോഹൻലാൽ ചിത്രം പുലിമുരുകനിലെ വില്ലൻ ആയിട്ടാണ് ജഗപതി ബാബു രണ്ടു വർഷം മുൻപ് മലയാളത്തിൽ അരങ്ങേറിയത്. മൂന്നു ഷെഡ്യൂൾ ആയി 120 ദിവസം ഷൂട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മധുര രാജ അടുത്ത വർഷം മാർച്ചിൽ ആണ് റിലീസ് ചെയ്യുക. പുലി മുരുകൻ, ഒടിയൻ എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ ആണ് ഇതിലും സംഘട്ടനം ഒരുക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. തമിഴ് യുവ താരം ജയ്, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഷാജി കുമാർ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോൺകുട്ടി ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.