യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആണ്. അടുത്ത വർഷം മാർച്ച് മാസത്തിൽ ആണ് ലൂസിഫർ റിലീസ് ചെയ്യുന്നത്. ലൂസിഫറിന്റെ ജോലികൾ തീർത്ത ശേഷം പൃഥ്വിരാജ് ബ്ലെസി ഒരുക്കുന്ന ആട് ജീവിതത്തിൽ ജോയിൻ ചെയ്യുകയും ചെയ്യും. ആട് ജീവിതത്തിനും ശേഷം പൃഥ്വിരാജ് ചെയ്യാൻ പോകുന്നത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ കാളിയൻ ആണ്. നവാഗതനായ എസ് മഹേഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഒരു ഗംഭീര മോഷൻ ടീസറോടെയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളും ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.
കാളിയനിലെ കഥാപാത്രങ്ങളുടെ ഗ്രാഫിക് സ്കെച്ചിങ് എന്ന പരിപാടി ഇപ്പോൾ പൂർത്തിയായി കഴിഞ്ഞു എന്നും ഇപ്പോൾ ചിത്രത്തിന്റെ പ്രീ- വിഷ്വലൈസേഷൻ ഡിജിറ്റൽ സ്റ്റോറി ബോർഡ് തയ്യാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് എന്നും കാളിയൻ ടീം അറിയിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ബി ടി അനിൽ കുമാർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ബോളിവുഡിലെ പ്രശസ്തരായ സംഗീത സംവിധായക ടീം ആയ ശങ്കർ- ഇഹ്‌സാൻ – ലോയ് ആണ്.നൂറ്റാണ്ടുകൾക്കു മുൻപ് വേണാട് ഭരിച്ചിരുന്ന ആളുകളുടെയും അന്നത്തെ യോദ്ധാക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ തമിഴ് നടൻ സത്യരാജ് ഒരു നിർണ്ണായക വേഷം അവതരിപ്പിക്കും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.