പ്രശസ്ത നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. റോഷൻ മാത്യു, സ്വാസിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ പുതിയ ടീസർ റിലീസ് ചെയ്യാൻ പോവുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണ് ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വരുന്നത്. ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന ചതുരത്തിന്റെ സെൻസറിങ് കഴിഞ്ഞപ്പോൾ എ സര്ടിഫിക്കറ്റാണ് ലഭിച്ചത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ വേഷമിടുന്ന ഈ ചിത്രം, 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് രചിച്ചത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
പ്രദീഷ് വർമ്മ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ദീപു ജോസഫും, ഇതിനു സംഗീതമൊരുക്കിയത് പ്രശാന്ത് പിള്ളയുമാണ്. രമ്യ മൂവീസാണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഇതിന്റെ ടീസറും പോസ്റ്ററും അതുപോലെ സെൻസർ സർട്ടിഫിക്കറ്റും പുറത്തു വന്നപ്പോഴുണ്ടായ പ്രതികരണങ്ങളെ കുറിച്ച് സിദ്ധാർഥ് ഭരതൻ പ്രതികരിച്ചത്, ഈ ചിത്രത്തിൽ ലൈംഗികത ഉണ്ടെങ്കിലും ഇതൊരു പൂർണ്ണമായ ഇറോട്ടിക് ചിത്രമല്ല എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള നമ്മുടെ നാട്ടിലെ ഏതൊരാള്‍ക്കും കാണാന്‍ പറ്റുന്ന സിനിമ തന്നെയാണ് ചതുരമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചതുരം കൂടാതെ സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ജിന്ന് എന്ന സിദ്ധാർഥ് ഭരതൻ ചിത്രവും റിലീസ് കാത്തിരിക്കുകയാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നിവയാണ് ഇതിനു മുൻപ് സിദ്ധാർഥ് ഭരതനൊരുക്കിയ ചിത്രങ്ങൾ. അന്തരിച്ചു പോയ സംവിധായകൻ ഭരതൻ, നടി കെ പി എ സി ലളിത എന്നിവരുടെ മകനാണ് സിദ്ധാർഥ് ഭരതൻ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.