[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൃദയങ്ങൾ കീഴടക്കി ഹൃദയം; ഹിമാലയം കീഴടക്കാൻ നായകൻ; വൈറലായി പ്രണവ് മോഹൻലാൽ ചിത്രങ്ങൾ..!

യുവ താരം പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആണ്. അന്പത്തിയഞ്ചു കോടി രൂപ ആഗോള ഗ്രോസും കടന്നു കുതിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്. പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ച ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് ഈ ചിത്രം ഒറ്റിറ്റിയിൽ എത്തിയത്. ആഗോള തലത്തിൽ വരെ വലിയ ഹിറ്റായ ഈ ചിത്രവും ഇതിലെ മറ്റു താരങ്ങളും സോഷ്യൽ മീഡിയയിലും ദൃശ്യ പത്ര മാധ്യങ്ങളിലും അഭിമുഖങ്ങളും മറ്റു പരിപാടികളുമായി നിറഞ്ഞു നിൽക്കുമ്പോൾ ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിനെ മാത്രം സിനിമ വന്നതിനു ശേഷം ആരും നേരിൽ കണ്ടിട്ടില്ല.

അദ്ദേഹം പതിവ് പോലെ ബഹളങ്ങളിൽ നിന്നും മറ്റെല്ലാ വെള്ളി വെളിച്ചത്തിൽ നിന്നും ഒഴിഞ്ഞു മാറി, തന്റെ പാഷനായ യാത്രയിലാണ്. ഒരിക്കൽ കൂടി ഹിമാലയത്തിന്റെ രഹസ്യങ്ങൾ അറിയാനും ആസ്വദിക്കാനുമുള്ള യാത്രയിലാണ് പ്രണവ് മോഹൻലാൽ. ഇത്തവണ യാതക്കിടയിൽ താൻ പകർത്തിയ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കു വെക്കുന്നുണ്ട്. ആ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രവും അദ്ദേഹം ഹിമാചൽ പ്രദേശിൽ നിന്നും പങ്കു വെച്ചിട്ടുണ്ട്. പ്രണവ് നായകനാവുന്ന അടുത്ത ചിത്രം ഏതെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ആ ചിത്രം ഏതെന്നു ഉടനെ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് അവർ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.