[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അല്ലു അർജുന്റെ മകളും സിനിമയിലേക്ക്; എത്തുന്നത് സൂപ്പർ നായികക്കൊപ്പം..!

തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. അല്ലു അർഹ ആദ്യമായി അഭിനയിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. തെന്നിന്ത്യൻ സൂപ്പർ നായികയായ സാമന്ത രൂത് പ്രഭു ആണ് ഈ ചിത്രത്തിൽ ശകുന്തള ആയി അഭിനയിച്ചിരിക്കുന്നത്. ശകുന്തളയുടെ ലുക്കിൽ സാമന്ത പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. കാളിദാസ കൃതിയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഭരത രാജകുമാരിയെയാണ് അല്ലു അർഹ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. മലയാളത്തിൽ എത്തിയ സൂഫിയും സുജാതയും സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവ് മോഹനാണ് ഈ ചിത്രത്തിൽ ദുഷ്യന്തനായി എത്തുന്നത്.

മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഗുണശേഖര ആണ് ഒരുക്കുന്നത്. രുദ്രമാദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഗുണ ടീം വര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നീലിമ ഗുണയും ദില്‍ രാജുവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാലാം വയസ്സിലാണ് അല്ലു അർഹ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അല്ലു കുടുംബത്തിൽ നിന്ന് സിനിമയിൽ എത്തുന്ന നാലാം തലമുറയുടെ ഭാഗമാണ് ഇപ്പോൾ അല്ലു അർഹ. പുഷ്പ ആദ്യ ഭാഗത്തിന്റെ മഹാവിജയത്തിനു ശേഷം, അതിന്റെ രണ്ടാം ഭാഗത്തിലാണ് അല്ലു അർജുൻ ഇനി അഭിനയിക്കാൻ പോകുന്നത്. സുകുമാർ ആണ് ഈ സീരിസ് സംവിധാനം ചെയ്യുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

12 hours ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.