യുവ താരം പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന ചിത്രം ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആണ്. അന്പത്തിയഞ്ചു കോടി രൂപ ആഗോള ഗ്രോസും കടന്നു കുതിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ ആണ്. പ്രണവ് മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ ആഴ്ച ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ റിലീസ് ആയാണ് ഈ ചിത്രം ഒറ്റിറ്റിയിൽ എത്തിയത്. ആഗോള തലത്തിൽ വരെ വലിയ ഹിറ്റായ ഈ ചിത്രവും ഇതിലെ മറ്റു താരങ്ങളും സോഷ്യൽ മീഡിയയിലും ദൃശ്യ പത്ര മാധ്യങ്ങളിലും അഭിമുഖങ്ങളും മറ്റു പരിപാടികളുമായി നിറഞ്ഞു നിൽക്കുമ്പോൾ ചിത്രത്തിലെ നായകനായ പ്രണവ് മോഹൻലാലിനെ മാത്രം സിനിമ വന്നതിനു ശേഷം ആരും നേരിൽ കണ്ടിട്ടില്ല.
അദ്ദേഹം പതിവ് പോലെ ബഹളങ്ങളിൽ നിന്നും മറ്റെല്ലാ വെള്ളി വെളിച്ചത്തിൽ നിന്നും ഒഴിഞ്ഞു മാറി, തന്റെ പാഷനായ യാത്രയിലാണ്. ഒരിക്കൽ കൂടി ഹിമാലയത്തിന്റെ രഹസ്യങ്ങൾ അറിയാനും ആസ്വദിക്കാനുമുള്ള യാത്രയിലാണ് പ്രണവ് മോഹൻലാൽ. ഇത്തവണ യാതക്കിടയിൽ താൻ പകർത്തിയ ചിത്രങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കു വെക്കുന്നുണ്ട്. ആ ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രവും അദ്ദേഹം ഹിമാചൽ പ്രദേശിൽ നിന്നും പങ്കു വെച്ചിട്ടുണ്ട്. പ്രണവ് നായകനാവുന്ന അടുത്ത ചിത്രം ഏതെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. ആ ചിത്രം ഏതെന്നു ഉടനെ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് അവർ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.