മലയാള സിനിമയുടെ മഹാനടന്മാരായ മോഹൻലാലിനും മമ്മൂട്ടിക്കും യു എ ഇ സർക്കാർ പ്രഖ്യാപിച്ച ആദരമായിരുന്നു ഗോൾഡൻ വിസ. സിനിമാ രംഗത്തിനു നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് ഇരുവർക്കും പത്തുവർഷം കാലാവധി വരുന്ന ഗോൾഡൻ വിസ സമ്മാനിക്കാൻ യു എ ഇ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ സിനിമയിലെ തന്നെ വളരെ കുറച്ചു പേർക്ക് മാത്രമേ ഈ അംഗീകാരം ലഭിച്ചിട്ടുള്ളൂ. മലയാളത്തിൽ നിന്ന് ആദ്യമായി ആണ് രണ്ടു സിനിമാ താരങ്ങൾക്കു ഈ ആദരം ലഭിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഏതായാലും ഗോൾഡൻ വിസ സ്വീകരിക്കാനും ഒരു സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനുമായി കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും ദുബായിൽ എത്തിച്ചേർന്നിരുന്നു. അവർ ഗൾഫിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. ഇപ്പോഴിതാ രണ്ടു പേരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു പങ്കെടുത്ത ഒരു സ്വകാര്യ വിവാഹ ചടങ്ങിലെ ചിത്രങ്ങൾ ആണ് ഇപ്പോൾ മലയാള സിനിമ പ്രേമികളും ഇരുവരുടേയും ആരാധകരും ഏറ്റെടുക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ഒരുമിച്ചു കാണുന്നത് എന്നും മലയാളികൾക്ക് ആഘോഷമാണ്. അവർ ഒരുമിച്ചു വരുന്ന പൊതു പരിപാടികളും സിനിമകളും എല്ലാം മലയാളികൾ ഹൃദയം കൊണ്ടാണ് സ്വീകരിക്കാറുള്ളത്. ഏതായാലും അവരുടെ പുതിയ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. അധികം വൈകാതെ ഗൾഫിൽ നിന്ന് തിരിച്ചെത്തുന്ന ഇരുവരും തങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനു മുൻപ് മോഹൻലാൽ ബ്രോ ഡാഡിയും മമ്മൂട്ടി ഭീഷ്മ പർവവും തീർക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.