മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത വർഷം മാർച്ച് 19 നു ആണ് റിലീസ് ചെയ്യുക എന്നുള്ള വിവരം ഇന്നലെ ആണ് ഒഫീഷ്യൽ ആയി പുറത്തു വിട്ടത്. മോഹൻലാൽ നായകനാവുന്ന ഈ വമ്പൻ ചിത്രത്തിലെ ഏതാനും സ്റ്റില്ലുകൾ കൂടി ഇപ്പോൾ പുറത്തു വിട്ടു കഴിഞ്ഞു. മനോഹരമായ ആ സ്റ്റില്ലുകൾക്കു ഗംഭീര പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മോഹൻലാൽ, അർജുൻ, മഞ്ജു വാര്യർ, സിദ്ദിഖ് എന്നിവരെ ആ സ്റ്റിൽസിൽ കാണാൻ സാധിക്കും. പ്രിയദർശൻ എന്ന സംവിധായകന്റെ വിഷ്വൽ സെൻസും തിരു എന്ന ഛായാഗ്രാഹകന്റെ പ്രതിഭയും നമ്മുക്ക് ആ സ്റ്റില്ലുകളിൽ കാണാൻ സാധിക്കും. അതിനൊപ്പം സാബു സിറിളിന്റെ ആർട്ട് കൂടി ആയപ്പോൾ ഈ സിനിമയിലെ ഓരോ സ്റ്റില്ലുകളും ഗംഭീരമായാണ് വന്നിരിക്കുന്നത്.
ഇപ്പോൾ വി എഫ് എക്സ് ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആയാണ് റിലീസ് ചെയ്യാൻ പോകുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.