മലയാള ചാനൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയ രണ്ടു ഷോകൾ ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസും ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി അവതാരകൻ ആയി എത്തിയ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയും. ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തന്നെ വലിയ വിജയം കിട്ടിയ ബിഗ് ബോസ്, കോന്‍ ബനേഗാ ക്രോര്‍പതി എന്നീ പരിപാടികളുടെ മലയാളം പതിപ്പുകൾ ആണ് ഇവ. ഇവ രണ്ടും സംപ്രേക്ഷണം ചെയ്തു നേട്ടമുണ്ടാക്കിയത് ഏഷ്യാനെറ്റ് ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം മോഹൻലാലിനെ തന്നെ ഒരിക്കൽ കൂടി അവതാരകനാക്കി ബിഗ് ബോസ് സീസൺ 2 ആയി ഏഷ്യാനെറ്റ് വരുമ്പോൾ സുരേഷ് ഗോപിയോടൊത്തു നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയും ആയി എത്താൻ പോകുന്നത് മഴവിൽ മനോരമ ആണ്.
ബിഗ് ബോസ് സെക്കന്‍ഡ് പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പ്രമോയുമായി മഴവില്‍ മനോരമ ഒരു അപ്രതീക്ഷിത എൻട്രി നടത്തിയത്. സൂപ്പർ താരങ്ങളെ ഉപയോഗിച്ച് വലിയൊരു മിനി സ്ക്രീൻ യുദ്ധമാണ് ഈ രണ്ടു ചാനലുകളും നടത്താൻ പോകുന്നത് എന്നത് വ്യക്തമാണ്. സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. തമിഴില്‍ സ്റ്റാർ വിജയ് ചാനലില്‍ ഉലക നായകൻ കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് സെക്കന്‍ഡ് സീസണ്‍ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ബിഗ് ബോസ് സീസൺ ഒന്നിലെ വിജയി ആയതു സാബുമോൻ അബ്ദുസമദ് ആണ്. അതോടെ സാബുമോൻ മലയാള സിനിമയിലെ തിരക്കുള്ള നടൻ ആയി മാറുകയും ചെയ്തു.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.