കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴ് സിനിമയുടെ നടിപ്പിൻ നായകനായ സൂര്യയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് കാപ്പാൻ. പ്രശസ്ത സംവിധായകൻ കെ വി ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്തു വന്ന ഒരു ലിറിക് സോങ് വിഡിയോയും വമ്പൻ ഹിറ്റായി മാറിയിരുന്നു. ഈ വർഷം ഓഗസ്റ്റ് മാസത്തിൽ റിലീസിന് എത്തുന്ന ഈ വമ്പൻ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. മോഹൻലാൽ, സൂര്യ എന്നിവർക്ക് ഒപ്പം ആര്യ, ബൊമൻ ഇറാനി തുടങ്ങി പ്രശസ്ത താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ന് പുറത്തു വന്ന ഈ ചിത്രത്തിലെ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുകയാണ്.
മോഹൻലാലും സൂര്യയും ഒന്നിച്ചുള്ള ഈ ചിത്രം ആരാധകരും സിനിമാ പ്രേമികളും ഒരേ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ അംഗ രക്ഷകൻ ആയാണ് സൂര്യ എത്തുന്നത്. സായ്‌യേഷ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ദൈർഖ്യമേറിയ അതിഥി വേഷമാണ് ചെയ്യുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും മോഹൻലാൽ- സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാൻ. തമിഴ് നാട്ടിലും നോർത്ത് ഇന്ത്യയിലും വിദേശത്തും ചിത്രീകരിച്ച ഈ ആക്ഷൻ ചിത്രം കെ വി ആനന്ദ്- സൂര്യ ടീം ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
This website uses cookies.