ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന റെക്കോർഡ് ഉള്ള മഹേന്ദ്രസിംഗ് ധോണി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആദ്യ 20- 20 ലോക കപ്പും 2011 ലെ ഏകദിന ലോക കപ്പും ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിൽ ആണ്. അതോടൊപ്പം ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടി തന്ന നായകനാണ് ധോണി. ഐ പി എലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ആയ ധോണിയുടെ നേതൃത്വത്തിൽ മൂന്നു കിരീടങ്ങൾ ആണ് ചെന്നൈ നേടിയത്. തല എന്ന പേരിലാണ് ചെന്നൈ ആരാധകർ ധോണിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ധോണിക്ക് മലയാള സിനിമയുടെ താര ചക്രവർത്തി ആയ മോഹൻലാൽ ആശംസകളുമായി എത്തിയിരിക്കുകയാണ്.
ധോണിക്ക് എല്ലാ സന്തോഷങ്ങളും വിജയവും ആശംസിച്ചു കൊണ്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വീരേന്ദർ സേവാഗിനും മോഹൻലാൽ ജന്മദിന ആശംസകൾ അറിയിക്കാറുണ്ട്. മോഹൻലാലിന്റെ ജന്മദിനത്തിനു മറക്കാതെ ആശംസകൾ അറിയിക്കുന്ന ഒരാളാണ് വീരേന്ദർ സെവാഗ്. ആദ്യമായാണ് മോഹൻലാൽ മഹേന്ദ്രസിംഗ് ധോണിക്ക് ജന്മദിന ആശംസകൾ അറിയിക്കുന്നത്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ലോക കപ്പ് കഴിഞ്ഞാൽ ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. ഇന്ത്യക്ക് 2 ലോക കിരീടം സമ്മാനിച്ച നായകന് ഒരു ലോക കിരീടം കൂടി സമ്മാനിച്ചു കൊണ്ട് യാത്രയയപ്പ് നൽകാൻ ആവും വിരാട് കോലിയുടെയും കൂട്ടരുടെയും ആഗ്രഹം. ഇപ്പോൾ സെമിഫൈനലിൽ എത്തിയ ഇന്ത്യയുടെ പോരാട്ടം ഇനി ന്യൂസിലാൻഡ് ആയി ചൊവ്വാഴ്ച ആണ്. ഒരു ധോണി സ്‌പെഷ്യൽ ഇന്നിംഗ്സ് ആ കളിയിൽ അദ്ദേഹത്തിൽ നിന്ന് കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ ആണ് ആരാധകർ.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.