മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഒരു പുതിയ സ്റ്റിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബറോസ്, ദി ഗാർഡിയൻ ഓഫ് ഗാമാസ് ട്രെഷർ എന്ന ഈ ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകനായി എത്തുന്നത്. ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ പത്തിലധികം ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. കുട്ടികൾക്കുള്ള ഫാന്റസി ചിത്രമായി ഒരുക്കുന്ന ബറോസിൽ ഗ്രാവിറ്റി ഇല്ല്യൂഷൻ ടെക്‌നോളജി ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങളുമുണ്ട്. അതിന്റെ ഏതാനും ചിത്രങ്ങൾ നേരത്തെ പുറത്തു വരികയും വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതെ ടെക്‌നോളജി ഉപയോഗിച്ചുള്ള മറ്റൊരു സ്റ്റിൽ കൂടി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഗ്രാവിറ്റി ഇല്ല്യൂഷനും ഫാന്റസിയും നിറഞ്ഞ ഒരാക്ഷൻ രംഗത്തിന്റെ ചിത്രമാണത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നാനൂറ് വർഷം പ്രായമുള്ള ഒരു ഭൂതമായാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. മായ എന്ന പെൺകുട്ടിയും ഗുരു സോമസുന്ദരം, തുഹിർ മേനോൻ എന്നിവരും ഒപ്പം പോർച്ചുഗീസ്, സ്പാനിഷ്, ആഫ്രിക്കൻ,അമേരിക്കൻ നടന്മാരും ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ബി അജിത് കുമാർ ആണ്. ലിഡിയൻ നാദസ്വരമാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ബ്രാഡ്‌ലി കാഡ്‌മാൻ വി എഫ് എക്സ് സൂപ്പർവൈസറായി എത്തുന്ന ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചിരിക്കുന്നതു സന്തോഷ് രാമൻ, സംഘട്ടനം ഒരുക്കിയിരിക്കുന്ന ജയ് ജകൃത് ടീം എന്നിവരാണ്. മൈ ഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഈ ചിത്രം രചിച്ചത്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.